കേരള സ്റ്റൈൽ ഫ്രൈഡ് ചിക്കൻ ബിരിയാണി
- Neethu Midhun
- Jul 8, 2018
- 3 min read
Updated: Jul 9, 2018
ചിക്കൻ വറുത്തും വറുക്കാതെയുമെല്ലാം ബിരിയാണി തയ്യാറാക്കാം . അതുപോലെ ബസുമതി അരിയോ വയനാടൻ കൈമ / ജീരകശാല അരിയോ ഏതു വേണമെങ്കിലും ബിരിയാണിക്കായി തിരഞ്ഞെടുക്കാം . അതെല്ലാം നമ്മുടെ പേർസണൽ ചോയ്‌സാണ് . ഇവിടെ കൈമ അരി വച്ച് ചിക്കൻ വറുത്ത് തയ്യാറാക്കുന്ന ബിരിയാണിയെ കുറിച്ചാണ് പറയുന്നത്. ചിക്കൻ ഡീപ് ഫ്രൈ ചെയ്യണമെന്നില്ല ഷാല്ലോ ഫ്രൈ ചെയ്താലും മതി .


ആവശ്യമുള്ള സാധനങ്ങൾ :
ചിക്കൻ മാരിനേറ്റ് ചെയ്യാൻ :
ചിക്കൻ - 1 kg
കാശ്മീരി മുളക് പൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി - 1/ 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി - 1/ 2 ടീസ്പൂൺ
ലെമൺ ജ്യൂസ് - 1 ടേബിൾസ്പൂൺ
ഗരം മസാല - 1/ 2 ടീസ്പൂൺ
ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്റ്റ് - 1 1/ 2 ടീസ്പൂൺ
വെള്ളം - ആവശ്യത്തിന്
ഓയിൽ - വറുക്കാൻ ആവശ്യത്തിന്
ചിക്കൻ മസാല തയ്യാറാക്കാൻ :
ഓയിൽ - 6 ടേബിൾസ്പൂൺ
സബോള - 4 എണ്ണം ( കനം കുറച്ച് നീളത്തിൽ അരിഞ്ഞത് )
ചെറുള്ളി - 1/ 2 കപ്പ് ( അരിഞ്ഞത് )
ഇഞ്ചി ചതച്ചത് - 1 1/ 4 ടേബിൾസ്പൂൺ
വെളുത്തുള്ളി ചതച്ചത് - 1 1/ 4 ടേബിൾസ്പൂൺ
പച്ചമുളക് ചതച്ചത് - 7 - 8 എണ്ണം വരെ
തക്കാളി - ഒരെണ്ണം
മല്ലിയില - 1/ 4 കപ്പ് ( അരിഞ്ഞത് )
പുതിനയില - 1/ 4 കപ്പ് ( അരിഞ്ഞത് )
മല്ലിപ്പൊടി - 1 ടീസ്പൂൺ
മുളക്പൊടി - 1 1/ 2 ടീസ്പൂൺ
കുരുമുളക് പൊടി - 3/ 4 ടീസ്പൂൺ
ഗരം മസാല പൊടി - 1 മുതൽ 1 1/ 2 ടീസ്പൂൺ
തൈര് - 2 ടേബിൾസ്പൂൺ
അണ്ടി പരിപ്പ് അരച്ചത് - 1/ 4 കപ്പ്
നാളികേരപ്പാൽ - 1 / 4 കപ്പ്
നെയ്യ് - 1 1/ 2 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ചോറ് തയ്യാറാക്കാൻ :
കൈമ / ജീരകശാല അരി - 4 കപ്പ്
കറുകപ്പട്ട - 4 കഷ്ണം
ഏലക്കായ - 5 എണ്ണം
കരയാമ്പൂ - 6 എണ്ണം
തക്കോലം - 2 എണ്ണം
ബേ ലീഫ് - ഒരെണ്ണം
പെരും ജീരകം - 1 ടീസ്പൂൺ
നെയ്യ് - 4 - 5 ടേബിൾസ്പൂൺ
തിളച്ച വെള്ളം - 7 1/ 2 മുതൽ 8 കപ്പ് വരെ
ഉപ്പ് - ആവശ്യത്തിന്
സബോള - ഒരെണ്ണം നീളത്തിലരിഞ്ഞത്
ഗാർനിഷ് ചെയ്യാൻ ആവശ്യമുള്ള സാധനങ്ങൾ :
ഓയിൽ ( വറുക്കാൻ ) - ഒരു കപ്പ്
നീളത്തിൽ കനം കുറച്ചരിഞ്ഞ സബോള - 2 എണ്ണം
അണ്ടി പരിപ്പ് - 1/ 4 കപ്പ്
ഉണക്ക മുന്തിരി - 1/ 4 കപ്പ്
ദം ചെയ്യാൻ ആവശ്യമുള്ളത് :
നെയ്യ് - 2 - 3 ടേബിൾസ്പൂൺ
മല്ലിയില - ഒരു പിടി
പുതിനയില - ഒരു പിടി
പൈനാപ്പിൾ എസ്സെൻസ് - 1/ 2 ടീസ്പൂൺ ( ഓപ്ഷണൽ )
ഗോതമ്പ് മാവ് - സീൽ ചെയ്യാൻ
ഉണ്ടാക്കുന്ന വിധം :
1 .ചിക്കൻ എല്ലാ ചേരുവകളും ചേർത്ത് ചുരുങ്ങിയത് 1 മണിക്കൂർ മാരിനേറ്റ് ചെയ്യാൻ ഫ്രിഡ്ജിൽ വയ്ക്കുക .മാരിനേഷന് ശേഷം വറുക്കാനായി പുറത്തെടുത്ത് വയ്ക്കുക
2 . 4 കപ്പ് ജീരക ശാല അരി നന്നായി കഴുകി വെള്ളത്തിൽ 20 മിനിറ്റ് കുതിരാൻ വയ്ക്കുക .30 മിനുട്ടിനുശേഷം അരി വെള്ളത്തിൽ നിന്നും ഊറ്റി വയ്ക്കുക .
3 . അണ്ടിപ്പരിപ്പ് , മുന്തിരി , സബോള ( ബിസ്താ ) എന്നിവ എണ്ണയിൽ വറുത്തു കോരി വയ്ക്കുക. സബോള ഒരു സ്‌ട്രെയ്നറിലേക്ക് വറുത്തു മാറ്റിയാൽ ഏറെ നേരം ക്രിസ്‌പി ആയിരിക്കും .
4 . അണ്ടിപരിപ്പ് , മുന്തിരി , സബോള എന്നിവ വറുത്തു കോരിയതിന് ശേഷം അതെ എണ്ണയിൽ ചിക്കൻ വറുത്തെടുക്കുക .
5 . ഇനി ഈ എണ്ണയിൽ നിന്നും ( വേണമെങ്കിൽ ഫ്രഷ് ഓയിൽ എടുക്കാം ) 6 ടേബിൾസ്പൂൺ എണ്ണ ഒരു പാനിലേക്ക് മാറ്റി . ചൂടായി വരുമ്പോൾ മസാല തയ്യാറാക്കാനുള്ള സബോള , ചെറുള്ളി , ഇഞ്ചി ചതച്ചത് , വെളുത്തുള്ളി ചതച്ചത് , പച്ചമുളക് ചതച്ചത് , തക്കാളി , മല്ലിയില, പുതിനയില എന്നിവ നന്നായി വഴറ്റുക .ഇവയുടെയെല്ലാം പച്ചമണം മാറിവരുമ്പോൾ പൊടികൾ ചേർത്തുകൊടുക്കാം മല്ലിപ്പൊടി , മുളക്പൊടി , മഞ്ഞൾപൊടി , കുരുമുളക് പൊടി , ഗരംമസാല , ആവശ്യത്തിന് ഉപ്പ് എന്നിവ നന്നായി മൂപ്പിച്ചെടുക്കുക . അടുത്തതായി 2 ടേബിൾസ്പൂൺ തൈര് , 1/ 4 കപ്പ് കശുവണ്ടി പരിപ്പിന്റെ പേസ്റ്റ് ,1 / 4 കപ്പ് നാളികേരപ്പാൽ എന്നിവ മസാലയിലേക്ക് ചേർത്തുനന്നയി മിക്സ് ചെയ്തെടുക്കുക . മസാല നന്നായി പുരണ്ട് വന്നാൽ 1 1/ 2 ടേബിൾസ്പൂൺ നെയ്യ് മുകളിൽ തൂവി തീ അണയ്ക്കാം .ബിരിയാണിക്കുള്ള മസാല റെഡി .
6 . ഇനി ചോറ് തയ്യാറാക്കാം .ഇതിനായി ഒരു പാത്രത്തിൽ 4 -5 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക.ചൂടായി വരുമ്പോൾ കറുകപ്പട്ട ,ഏലക്കായ , കരയാമ്പൂ , തക്കോലം , ബേ ലീഫ് , പെരും ജീരകം എന്നിവ ചൂടാക്കുക തുടർന്ന് സബോള ചേർത്ത് വഴറ്റുക. വഴന്നു വന്നാൽ ഊറ്റി വച്ചിരിക്കുന്ന 4 കപ്പ് അരി ചേർത്ത് 3 മിനിറ്റ് നെയ്യിൽ വറുത്തെടുക്കുക . അരിമണികൾ തമ്മിൽ ഒട്ടാതെ വേറിട്ട് കിടക്കുന്ന പരുവമാകണം ( ചോറ് തമ്മിൽ ഒറ്റതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് ). ഇനി ഇതിലേക്ക് 7 1/ 2 മുതൽ 8 കപ്പ് ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിച്ച വെള്ള ചേർത്ത് കൊടുക്കുക. വെള്ളം ചേർത്ത് അരിയിൽ തിള വന്നാൽ തീ നന്നായി ചുരുക്കിയിട്ട് ,പാത്രം അടച്ച് വച്ച് വെള്ളം വറ്റിച്ചെടുക്കുക ( ഇടക്ക് മൂടി തുറന്നു ഇളക്കി കൊടുക്കണം അടിക്ക് പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് ) . ഏതാണ്ട് 10 മുതൽ 15 മിനുട്ടിനുള്ളിൽ വെള്ളമെല്ലാം വറ്റി ചോറ് തയ്യാറാക്കിയെടുക്കാൻ സാധിക്കും.
7 . ഇനി ബിരിയാണി ദം ചെയ്തെടുക്കാം .ഇതിനായി ഒരു പാത്രത്തിൽ കുറച്ച് നെയ്യ് ഒഴിച്ച് ഒരു ലയർ മസാല ഇടുക അതിനു മുകളിൽ ഒരു ലെയർ ചോറ് നിരത്തുക മുകളിൽ കുറച്ച് അണ്ടി പരിപ്പ് , മുന്തിരി , മല്ലിയില , പുതിനയില , ബിസ്താ , അല്പം നെയ്യ് , 1 - 2 ഡ്രോപ്പ് പൈൻആപ്പിൾ എസ്സെൻസ് എന്നിവ തൂവി കൊടുക്കുക. മുകളിൽ വീണ്ടും ഒരു ലെയർ മസാല ഒരു ലെയർ ചോറ് എന്ന രീതിയിൽ ലെയർ ലെയർ ആയി അടക്കി പത്രം ഗോതമ്പ് മാവ് വച്ച് സീൽ ചെയ്ത് 30 മിനിറ്റ് ദം ചെയ്യാൻ വയ്ക്കുക .ദം ചെയ്യുന്നതിനുള്ള പാത്രം പഴയ ഒരു ദോശ പാത്രത്തിന് മുകളിൽ വച്ച് ദം ചെയ്തെടുക്കുന്നതാണ് നല്ലത് ( അടി കരിയാതിരിക്കാൻ ഇത് സഹായിക്കും ). 30 മിനിറ്റ് ദം ചെയ്തതിനു ശേഷം ദം പൊട്ടിക്കുക .അടിപൊളി ചിക്കൻ ബിരിയാണി തയ്യാർ.
Comments