top of page

ക്രിസ്‌പി ചിക്കൻ പോപ്‌കോൺ

  • Writer: Neethu Midhun
    Neethu Midhun
  • Jun 15, 2018
  • 2 min read

ചിക്കൻ പോപ്‌കോൺ നമുക്കൊന്ന് വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ? ഞാൻ പരീക്ഷിച്ചു നോക്കി 100 % വിജയിച്ച റെസിപി ആണ് താഴെ കൊടുക്കുന്നത് . എന്റെ പേർസണൽ ഫേവറിറ്റ് കൂടിയാണിത്. എന്റെ മാത്രമല്ല നോൺ വെജ് ഇഷ്ടമുള്ള എല്ലാവർക്കും ചിക്കൻ പോപ്‌കോൺ ഫേവറിറ്റ് ആയിരിക്കും. തീർച്ചയായും പരീക്ഷിക്കൂ .




ആവശ്യമുള്ള സാധനങ്ങൾ :


ചിക്കൻ മാരിനേറ്റ് ചെയ്യാൻ :


ചിക്കൻ ( എല്ലില്ലാത്തത് ) - 1 കപ്പ് ( ചെറിയ കഷ്ണങ്ങളാക്കിയത് )

മുളക് പൊടി - 1 ടീസ്പൂൺ

മഞ്ഞൾ പൊടി - 1 / 4 ടീസ്പൂൺ

കുരുമുളക് പൊടി - 1/ 4 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

നാരങ്ങാ നീര് - ഒരു പകുതി ചെറു നാരങ്ങയുടേത്

ഉപ്പ് - ആവശ്യമായത്

ഫ്രൈ ചെയ്യാൻ :


മൈദ - 1 കപ്പ്

ബ്രെഡ് ക്രമ്സ് - 1 / 2 കപ്പ്

മുട്ട - 1 എണ്ണം

പാൽ - 2 ടേബിൾസ്പൂൺ

ബേക്കിംഗ് പൌഡർ - 1/ 4 ടീസ്പൂൺ

കാശ്മീരി മുളക് പൊടി 1/ 4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ഓയിൽ - മുങ്ങി വറുക്കാൻ ആവശ്യത്തിന്


ഉണ്ടാക്കുന്ന വിധം :


1 . ചിക്കൻ പോപ്പ് കോൺ തയ്യാറാക്കാൻ ചിക്കന്റെ വളരെ ചെറിയ കഷ്ണങ്ങളാണ് വേണ്ടത് .അത് കൊണ്ട് എല്ലില്ലാത്ത ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി വയ്ക്കുക .ഇതിലേക്ക് ചിക്കൻ മാരിനേറ്റ് ചെയ്യാനുള്ള മുളക്പൊടി , മഞ്ഞൾ പൊടി ,കുരുമുളക് പൊടി , ഉപ്പ് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ലെമൺ ജ്യൂസ് എന്നിവ ചേർത്ത് ഫ്രിഡ്ജിൽ മിനിമം 3 മണിക്കൂർ വയ്ക്കുക .

2 . 3 മണിക്കൂറിനു ശേഷം ചിക്കൻ ഫ്രൈ ചെയ്തെടുക്കാം . ഇതിനായി ഒരു പാത്രത്തിൽ ബ്രഡ് ക്രമ്സും , മറ്റൊരു പാത്രത്തിൻ മൈദയും എടുക്കുക . മൈദയിലേക്ക് 1/ 4 പിടീസ്പൂൺ ബേക്കിംഗ് പൌഡർ, 1/ 4 മുളക് പൊടി , ഉപ്പ് എന്നിവ ചേർത്ത് വയ്ക്കുക . ഇനി ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് 2 ടേബിൾസ്പൂൺ പാൽ ചേർത്തടിച്ചു വയ്ക്കുക .

3 ഇനി ചിക്കന്റെ ഓരോ പീസുകളായെടുത്ത്‌ ആദ്യം മൈദയിലും പിന്നെ മുട്ടയിലും പിന്നെ വീണ്ടും മൈദയിലും പുരട്ടിയെടുക്കണം അവസാനം ബ്രഡ് ക്രമ്സിൽ റോൾ ചെയ്‌തെടുത്ത്‌ ഫ്രൈ ചെയ്യാൻ ഒരു പ്ലേറ്റിൽ സെറ്റ് ചെയ്തു വയ്ക്കുക ( ഓരോ പീസുകളും വെവ്വേറെ തന്നെ ഇങ്ങനെ തയ്യാറാക്കിയെടുക്കണം ).

4 ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി ചിക്കൻ പോപ്പ്കോൺ കരുകരുപ്പായി വറുത്തു കോരം . ( ചിക്കൻ വറുക്കാൻ എണ്ണയിലേക്ക് ചേർക്കുന്ന തിന് മുൻപ് തീ അല്പം കുറച്ചു വയ്ക്കണം അല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞു പോകാൻ സാധ്യതയുണ്ട് ).


Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page