ക്രീമി എഗ്ഗ് മായോ സാൻവിച്ച്
- Neethu Midhun
- Jun 7, 2018
- 1 min read
ബ്രേക്ക്ഫാസ്റ്റിനും ബ്രഞ്ചിനും കിഡ്സ് ലഞ്ച് ബോക്സിനും എല്ലാം പറ്റിയ ഒരടിപൊളി ഐഡിയയാണ് ക്രീമി എഗ്ഗ് മയോ സാൻവിച്ച് . വീട്ടിൽ തന്നെ ഉണ്ടാക്കിയ മയോണൈസും പുഴുങ്ങിഎടുത്ത മുട്ടയും ബട്ടറും ലെറ്റ്യൂസും എല്ലാം വച്ചുണ്ടാക്കുന്നതിനാൽ തന്നെ കുട്ടികൾക്ക് പറ്റിയ ഹെൽത്തിയായ ഒരു സാൻവിച്ചാണിത് .

ആവശ്യമുള്ള സാധനങ്ങൾ :
സാൻവിച്ച് ബ്രെഡ് - 6 സ്ലൈസ്
പുഴുങ്ങിയെടുത്ത മുട്ട പൊടിച്ചെടുത്തത് - 3 എണ്ണം
മയോണൈസ് - 3 ടേബിൾസ്പൂൺ
സബോള പൊടിയായരിഞ്ഞത് - ഒരു ചെറിയ സബോളയുടെ പകുതി
തക്കാളി പൊടിയായരിഞ്ഞത് - ഒരു തക്കാളിയുടെ പകുതി
ലെറ്റ്യുസ് - ഒരു ചെറിയ ഇല അരിഞ്ഞെടുത്തത്
ഉപ്പ് - ആവശ്യത്തിന്
ബട്ടർ - 1 ടേബിൾസ്പൂൺ ( ബ്രെഡ് ടോസ്റ്റ് ചെയ്യാൻ )
ഒറിഗാനോ - 1/ 4 ടീസ്പൂൺ ( ഓപ്ഷണൽ )
ചതച്ചമുളക് - 1/ 2 ടീസ്പൂൺ
ചെറു നാരങ്ങാ നീര് - ഒന്നിന്റെ പകുതി
ഉണ്ടാക്കുന്ന വിധം :
ആദ്യം 6 ബ്രെഡ് സ്ലൈസ് ബട്ടറിൽ ടോസ്റ്റ് ചെയ്തെടുക്കുക .ഇനി മൂന്ന് കോഴിമുട്ട പുഴുങ്ങി പൊടിച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് പൊടിയായരിഞ്ഞ സാബോള , തക്കാളി , ലെറ്റ്യുസ് , നാരങ്ങാ നീര് , ഉപ്പ് , ഒറിഗാനോ ,ചതച്ചമുളക് , കുരുമുളക് പൊടി എന്നിവ ചേർക്കുക . ഇനി 3 ടേബിൾസ്പൂൺ മയോണൈസ് ചേർത്ത് സ്പൂൺ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക . ഉപ്പ് , ഒറിഗാനോ ,ചതച്ചമുളക് , കുരുമുളക് പൊടി എന്നിവ ചേർക്കുക . ഇനി ഇതിലേക്ക് 3 ടേബിൾസ്പൂൺ മയോണൈസ് ചേർത്ത് സ്പൂൺ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക ( ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം ) .അവസാനം ഈ മിക്സ് എടുത്ത് ടോസ്റ്റ് ചെയ്ത ബ്രെഡ് സ്ലൈസിൽ സ്പ്രെഡ് ചെയ്ത് മുകളിൽ ഒരു ബ്രെഡ് കൂടി വച്ച് ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ച് സെർവ് ചെയ്യാം.
Comments