top of page

ക്യാന്നെഡ് ട്യൂണ / ചൂര മീൻ മസാല

  • Writer: Neethu Midhun
    Neethu Midhun
  • Jul 28, 2018
  • 1 min read


ഇതൊരു ഈസി ഡിഷാണ് .ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവുമെല്ലാം നല്ലൊരു കോമ്പിനേഷനാണിത് . 10 മിനിറ്റ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം . ക്യാന്നെഡ് ട്യൂണ സൂപ്പർ മാർക്കറ്റിൽ എളുപ്പത്തിൽ ലഭ്യമാണ്. ഒന്ന് പരീക്ഷിച്ചു നോക്കൂ .



ആവശ്യമുള്ള സാധനങ്ങൾ :


ടിന്നെഡ് ട്യൂണ / ചൂര മീൻ - 2 ക്യാൻ

സബോള - 3 എണ്ണം ( നീളത്തിൽ അരിഞ്ഞത് )

തക്കാളി - ഒരെണ്ണം ( നീളത്തിൽ അരിഞ്ഞത് )

പച്ചമുളക് - 3 എണ്ണം

ഇഞ്ചി - ഒരു ചെറിയ കഷ്ണം ചതച്ചെടുത്തത്

വെളുത്തുള്ളി - 3 - 4 അല്ലി ചതച്ചത്

വേപ്പില - 2 തണ്ട്

മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ

മുളക് പൊടി - 1 1/ 4 ടീസ്പൂൺ

ചിക്കൻ മസാല പൊടി - 1 1/ 4 ടീസ്പൂൺ

ഗരംമസാല - 1/ 2 മുതൽ 3 / 4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ


ഉണ്ടാക്കുന്ന വിധം :


ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സബോള, ഇഞ്ചി , വെളുത്തുള്ളി ,പച്ചമുളക് , വേപ്പില എന്നിവ ഇട്ട് നന്നായി വഴറ്റുക .ഇത് നന്നായി വഴന്നു വന്നാൽ അതിലേക്ക് ഉപ്പ് ,മഞ്ഞൾ പൊടി , മുളക്പൊടി , ചിക്കൻ മസാല പൊടി , ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറും വരെ വഴറ്റുക .ഇനി തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കാം . തക്കാളി നന്നായി വെന്തു കുഴഞ്ഞു മസാലയിൽ ചേർന്ന് വന്നതിന് ശേഷം ക്യാന്നെഡ് ട്യൂണ ഇട്ട് ചിക്കിയെടുക്കുക . ഉപ്പ് പാകം നോക്കി ആവശ്യമെങ്കിൽ ചേർക്കുക. ട്യൂണ മസാല റെഡി.



Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Bình luận


SUBSCRIBE VIA EMAIL

bottom of page