top of page

കാടമുട്ട റോസ്‌റ്

  • Writer: Neethu Midhun
    Neethu Midhun
  • Jul 31, 2018
  • 1 min read

ഒരുപാട് നല്ല ഗുണങ്ങളുണ്ട് കാടമുട്ടയ്‌ക്കും കാട ഇറച്ചിക്കും . മെറ്റബോളിസം കൂട്ടാനും, രക്ത സംമ്മർദ്ദം കുറയ്ക്കാനും കാഴ്ച ശക്തി കൂട്ടാനും തുടങ്ങി കാടമുട്ടയുടെ ഗുണങ്ങളങ്ങനെ നീണ്ട് പോകുന്നു . ഗുണങ്ങൾക്കെല്ലാം പുറമെ സ്വാദിലും കാടമുട്ട മുന്നിൽ തന്നെ . ശരിക്കും പറഞ്ഞാൽ കാണാനും നല്ല കൗതുകമല്ലേ ? കുഞ്ഞു കുഞ്ഞു ബോളുകളായി അങ്ങിനെ കിടക്കുന്നത് .




ആവശ്യമുള്ള സാധനങ്ങൾ :


കാടമുട്ട - 15 എണ്ണം

സബോള നീളത്തിൽ അരിഞ്ഞത് - 2 എണ്ണം

ഇഞ്ചി , വെളുത്തുള്ളി ചതച്ചത് - ഒരു ടേബിൾസ്പൂൺ

പച്ചമുളക് കീറിയത് - 3 എണ്ണം

വേപ്പില - ഒരു തണ്ട്

തക്കാളി - ഒരെണ്ണം

മല്ലിപ്പൊടി - 1/ 2 ടീസ്പൂൺ

മുളക് പൊടി - ഒരു ടീസ്പൂൺ

മഞ്ഞൾപൊടി - 1/ 4 ടീസ്പൂൺ

ഗരം മസാല - 3/ 4 ടീസ്പൂൺ

പെരും ജീരകപ്പൊടി - 1/ 2 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ - വഴറ്റാണ് ആവശ്യമായത്


ഉണ്ടാക്കുന്ന വിധം :


1 . 15 കാടമുട്ട പുഴുങ്ങി തൊലി കളഞ്ഞെടുത്ത്‌ വയ്ക്കുക .

2 . ഒരു ചീന ചട്ടിയിലോ നോൺ സ്റ്റിക് പാനിലോ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സബോള, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് , വേപ്പില, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറും വരെ നന്നായി വഴറ്റിയെടുക്കുക .

3 . ഇനി ഇതിലേക്ക് മല്ലിപ്പൊടി , മുളക്പൊടി , മഞ്ഞൾപൊടി , ഗരം മസാല , പെരുംജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക .

4 . മസാല പൊടികൾ ആവശ്യത്തിന് മൂത്ത്‌ വന്നാൽ തക്കാളി ചേർത്ത്‌ വഴറ്റിയെടുക്കുക ( മൂടി വച്ച് വേവിച്ചാൽ വേഗം പാകമായി കിട്ടും ).തക്കാളി എണ്ണയിൽ കിടന്ന് വാടി ഉടഞ്ഞു വന്നാൽ ( മസാല പാകമായാൽ ) പുഴുങ്ങി വച്ചിരിക്കുന്ന കാടമുട്ട ചേർത്ത് മസാലയുടെ നന്നായി ഇളക്കി യോജിപ്പിക്കുക . ഇതോടെ കാടമുട്ട റോസ്‌റ് തയ്യാർ .



Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page