top of page

എളുപ്പത്തിൽ ഒരു എഗ്ഗ് പറാത്ത

  • Writer: Neethu Midhun
    Neethu Midhun
  • Oct 23, 2018
  • 1 min read

ബ്രേക്ഫാസ്റ്റിന് പറ്റിയ ഈസിയായതും ഹെൽത്തിയുമായ ഒരു റെസിപ്പി ആണിത് . കുട്ടികൾക്കാണെങ്കിൽ എരിവ് കുറച്ച് ഓയിലിന് പകരം നെയ്യോ ബട്ടറോ ചേർത്ത്‌ തയ്യാറാക്കിയെടുക്കുക . മുട്ട മാത്രമായും അല്ലെങ്കിൽ കൂടെ തക്കാളി , മല്ലിയില ,ഗ്രേറ്റ് ചെയ്ത ക്യാരറ്റ് , പൊടിയായി അരിഞ്ഞ ക്യാപ്‌സിക്കം എന്നിവ കൂടി ചേർത്തും എഗ്ഗ് പറാത്ത തയ്യാറാക്കിയെടുക്കാം . ചീസ് ഗ്രേറ്റ് ചെയ്തത് കൂടി ചേർത്താൽ കൂടുതൽ റിച്ച് ആയി . തീർച്ചയായും പരീക്ഷിച്ച് നോക്കൂ .



ആവശ്യമുള്ള സാധനങ്ങൾ ( 2 എഗ്ഗ് പറാത്ത തയ്യാറാക്കാൻ )*:


ഗോതമ്പു പൊടി - 1/ 2 കപ്പ്

ഓയിൽ - ഒരു ടീസ്പൂൺ

ചൂട് വെള്ളം - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്


മുട്ട - 2 എണ്ണം

സബോള - ഒരു ചെറുത് പൊടിയായി അരിഞ്ഞത്

പച്ചമുളക് - 2 എണ്ണം പൊടിയായി അരിഞ്ഞത്

മഞ്ഞൾപൊടി - ഒരു നുള്ള്

കുരുമുളക് പൊടി - 1/ 4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തക്കാളി - ഒരെണ്ണത്തിനെ പകുതി പൊടിയായി അരിഞ്ഞത് ( optional )

മല്ലിയില അരിഞ്ഞത് ( optional )

ഗ്രേറ്റ് ചെയ്ത ചീസ് ( optional )



തയ്യാറാക്കുന്ന വിധം :


1 . ആദ്യം എഗ്ഗ് പറാത്തക്കുള്ള ചപ്പാത്തി തയ്യാറാക്കാം . ഒരു ബൗളിൽ 1/ 2 കപ്പ് ഗോതമ്പ് പൊടിയും ഒരു ടീസ്പൂൺ ഓയിലും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് ആവശ്യത്തിന് ചൂട് വെള്ളം ചേർക്കുക ( ഏതാണ്ട് 1/ 4 കപ്പ് ) . ആദ്യം കുറച്ച് ചേർക്കുക ശേഷം ആവശ്യമുണ്ടെങ്കിൽ മാത്രം ബാക്കി കൂടി ചേർക്കുക ). കയ്യിൽ ഒട്ടാത്ത പരുവത്തിൽ നന്നായി കുഴച്ചെടുക്കുക .ഇനി ഇത് 20 മിനിറ്റ് റെസ്ററ് ചെയ്യാൻ വയ്ക്കുക. 20 മിനുട്ടിന് ശേഷം പരത്തിയെടുക്കുക .

2 . ഒരു ബൗളിൽ 2 മുട്ട പൊട്ടിച്ചൊഴിക്കുക .ഇതിലേക്ക് സബോള , പച്ചമുളക് , മഞ്ഞൾപൊടി , കുരുമുളക്പൊടി , ഉപ്പ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക ( വേണമെങ്കിൽ തക്കാളി , മല്ലിയില ,ഗ്രേറ്റ് ചെയ്ത ക്യാരറ്റ് , പൊടിയായി അരിഞ്ഞ ക്യാപ്‌സിക്കം എന്നിവ കൂടി ചേർക്കാം ).

3 .എഗ്ഗ് പറാത്ത തയ്യാറാക്കിയെടുക്കാൻ ഒരു പരന്ന തവയിൽ ഓയിൽ തടവി മുട്ടക്കൂട്ടിൽ നിന്ന് പകുതി ഒഴിക്കുക (പരത്തിയെടുക്കണമെന്നില്ല ). മുട്ട മുക്കാൽ ഭാഗത്തോളം ഉറച്ച് വന്നാൽ മുകളിൽ ഒരു ചപ്പാത്തി വച്ച് തവി കൊണ്ട് അമർത്തി കൊടുക്കുക . മുട്ട നന്നായി കുക്ക് ആയി എന്ന് ഉറപ്പായാൽ ചപ്പാത്തിയുടെ മുകളിൽ അല്പം നെയ്യ് തടവി മറിച്ചിട്ട് 30 സെക്കന്റ്ന് ശേഷം വാങ്ങുക . രണ്ടാമത്തെ പറാത്തയും ഇങ്ങനെ തന്നെ തയ്യാറാക്കുക .

Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page