എഗ്ഗ് മഞ്ചൂരിയൻ
- Neethu Midhun
- Sep 17, 2018
- 2 min read
എഗ്ഗ് മഞ്ചൂരിയൻ ഒരു ഇൻഡോ - ചൈനീസ് ഡിഷാണ് . പുഴുങ്ങിയ മുട്ട വച്ചോ സ്റ്റീമറിൽ വച്ച് ആവി കയറ്റിയെടുത്ത മുട്ട വച്ചുമെല്ലാം എഗ്ഗ് മഞ്ചൂരിയൻ തയ്യാറാക്കിയെടുക്കാം . ഫ്രൈഡ് റൈസിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയുമെല്ലാം നല്ല കോമ്പിനേഷനാണിത്

ആവശ്യമുള്ള സാധനങ്ങൾ :
മുട്ട - 4 എണ്ണം
കുരുമുളക്പൊടി - 1/ 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ബാറ്റർ തയ്യാറാക്കാൻ :
മൈദാ - 4 ടേബിൾസ്പൂൺ
കോൺഫ്ലോർ - 4 ടേബിൾസ്പൂൺ
മുളക് പൊടി - ഒരു ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവാശയത്തിന്
മഞ്ചൂരിയൻ തയ്യാറാക്കാൻ
ഇഞ്ചി - ഒരു ടേബിൾസ്പൂൺ ( ചെറുതായരിഞ്ഞത് )
വെളുത്തുള്ളി - ഒരു ടേബിൾസ്പൂൺ ( ചെറുതായരിഞ്ഞത് )
സബോള - ഒരു വലുത് ( ചെറുതായരിഞ്ഞത് )
പച്ചമുളക് - 5 എണ്ണം ( ചെറുതായരിഞ്ഞത് )
കാപ്സികം - ഒരെണ്ണം ( ചെറുതായരിഞ്ഞത് )
ടൊമാറ്റോ സോസ് - 2 ടേബിൾസ്പൂൺ
റെഡ് ചില്ലി സോസ് - 2 ടേബിൾസ്പൂൺ
സോയ സോസ് - ഒരു ടേബിൾസ്പൂൺ
കാശ്മീരി മുളക്പൊടി - ഒരു ടീസ്പൂൺ
കുരു മുളക് പൊടി - 1 ടീസ്പൂൺ
വെജിറ്റൽ ഓയിൽ - 2 ടേബിൾസ്പൂൺ
കോൺഫ്ലോർ - ഒരു ടേബിൾസ്പൂൺ
വെള്ളം - 4 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
സ്പ്രിംഗ് ഒണിയൻ - അലങ്കരിക്കാൻ
ഉണ്ടാക്കുന്ന വിധം :
1 . 4 മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിച്ച് 1/ 2 ടീസ്പൂൺ കുരുമുളക്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക . ഇത് ഒരു പാത്രത്തിലേക്ക് പകർത്തി ( ഇഡലി തട്ടിൽ ആയാലും മതി ) സ്റ്റീമറിൽ വച്ച് അവി കയറ്റി വേവിച്ചെടുക്കുക. തണുത്തതിന് ശേഷം ചതുര കഷ്ണങ്ങളാക്കി മുറിച്ച് വയ്ക്കുക .
2 . ഇനി ഒരു ബൗളിൽ മൈദാ , കോൺഫ്ലോർ , മുളക് പൊടി , ഉപ്പ് എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് കട്ട കെട്ടാതെ ബാറ്റെർ തയ്യാറാക്കിയെടുക്കുക ( അധികം ലൂസാകാനും പാടില്ല അധികം കാട്ടിയാകാനും പാടില്ല ). ഈ തയ്യാറാക്കിയ ബാറ്ററിലേക്ക് മുറിച്ച് വച്ച മുട്ട കഷ്ണങ്ങൾ ചേർത്ത് നന്നായി ബാറ്റെറിൽ കോട്ട് ചെയ്തെടുക്കുക .ഇനി എണ്ണയിൽ നല്ല കരുകരുപ്പായി എണ്ണയിൽ വറുത്ത് കോരി വയ്ക്കുക .
3. മഞ്ചൂരിയൻ തയ്യാറാക്കാനായി ഒരു പാനിൽ 2 ടേബിൾസ്പൂൺ വെജിറ്റബിൾ ഓയിൽ ചൂടാക്കി അതിലേക്ക് ചെറുതായരിഞ്ഞ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , സബോള , കാപ്സികം എന്നിവ ചേർത്ത് വഴറ്റുക .ഇതിലേക്ക് ചില്ലി സോസ് , ടൊമാറ്റോ സോസ് , സോയ സോസ് , കുരുമുളക് പൊടി,കാശ്മീരി മുളക്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക . ഡ്രൈ ആയാണ് വേണ്ടതെങ്കിൽ ഇതിൽ മുട്ട കൂടി ചേർത്ത് മിക്സ് ചെയ്ത് അവസാനിപ്പിക്കാവുന്നതാണ് ( ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കുക ). അതല്ല ഗ്രേവി ടൈപ്പ് മഞ്ചൂരിയൻ ആണ് വേണ്ടതെങ്കിൽ മുട്ട ചേർക്കുന്നതിന് മുൻപ് ഗ്രേവിയിലേക്ക് 4 ടേബിൾസ്പൂൺ വെള്ളത്തിൽ ഒരു റ്റേബിൾസ്പൂൺ കോൺഫ്‌ളോർ കലക്കിയത് കൂടി ചേർത്ത് തിളപ്പിച്ച് ഗ്രേവി കുറുകി വന്നതിന് ശേഷം മാത്രം മുട്ട ചേർത്ത് കൊടുക്കുക . മുകളിൽ സ്‌പിങ് ഒണിയൻ അരിഞ്ഞത് കൂടി വിതറി അലങ്കരിച്ച് ചൂടോടെ സെർവ് ചെയ്യാവുന്നതാണ് .
Comments