ഉഴുന്ന് വട
- Neethu Midhun
- May 5, 2018
- 2 min read
നല്ല ചൂട് ഉഴുന്ന് വട തേങ്ങാ ചട്ണിക്കൊപ്പവും സാമ്പാറിനൊപ്പവും കഴിക്കുന്ന കാര്യം ഒന്നോർത്തു നോക്കിക്കേ,വായിൽ വെള്ളമൂറുന്നല്ലേ . അങ്ങനൊരു പെർഫെക്റ്റ് ഹോട്ടൽ സ്റ്റൈൽ ഉഴുന്ന് വട ഉണ്ടാക്കിയാലോ ? ഒരെണ്ണവും രണ്ടെണ്ണവും ഒന്നുമല്ലാട്ടോ എത്ര എണ്ണം വേണമെങ്കിലും കഴിക്കാം.

ആവശ്യമുള്ള സാധനങ്ങൾ :
ഉഴുന്ന് - 1 കപ്പ് ( സ്റ്റാൻഡേർഡ് മെഷർമെൻറ് കപ്പ് )
ഉലുവ - 1/ 4 ടീസ്പൂൺ
അരിപ്പൊടി - 2 1 / 2 ടേബിൾസ്പൂൺ
വെള്ളം - ഉഴുന്ന് അരച്ചെടുക്കാൻ ആവശ്യമുള്ളത്
ചെറുള്ളി അരിഞ്ഞത് - 10 - 12 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് - 6 എണ്ണം ( എരിവുള്ളത് )
കുരുമുളക് - 3 / 4 ടേബിൾസ്പൂൺ
ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരു മീഡിയം സൈസ്
വേപ്പില ചെറുതായി അരിഞ്ഞത് - 2 തണ്ട്
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
1 പഴക്കമില്ലാത്ത ഒരു കപ്പ് ഉഴുന്ന് വൃത്തിയായി കഴുകി, 4 മണിക്കൂർ വെള്ളത്തിൽ കുതിരാൻ വയ്ക്കുക . കൂടെ ഉലുവയും ചേർത്ത് കൊടുക്കുക .
2 . 4 മണിക്കൂർ കുതിർത്തെടുത്ത ഉഴുന്ന് വെള്ളം മുഴുവൻ ഊറ്റി കളഞ്ഞതിനു ശേഷം ഗ്രൈൻഡറിലോ മിക്സിയിലോ അരച്ചെടുക്കുക . ഗ്രൈൻഡറാണ് കൂടുതൽ നല്ലത് . അധികം വെള്ളം ചേർക്കാതെ നല്ലവണ്ണം അരച്ചെടുക്കാൻ പറ്റും . മിക്സിയിലും അരച്ചെടുക്കാം , മിക്സിയുടെ ചെറിയ ജാറിൽ വളരെ കുറച്ചു കുറച്ചായി വെള്ളം തളിച്ച് കൊടുത്ത് അരച്ചെടുക്കുക .പക്ഷെ വെള്ളം കൂടാതെ നോക്കണം .(വേണമെങ്കിൽ കൂടെ 2 പച്ചമുളകും ഒരു ചെറിയ കഷ്ണം ഇഞ്ചിയും ചേർത്ത് കൊടുക്കാം ബാക്കി പച്ചമുളകും ഇഞ്ചിയും ചെറുതായി അരിഞ്ഞു ചേർത്താൽ മതിയാകും )
4 . കുറച്ചു മാവ് ഒരു സ്പൂണിലെടുത്ത് ചെരിച്ചു നോക്കുക . മാവിന്റെ അരവും വെള്ളവും പാകമെങ്കിൽ സ്പൂണിൽ നിന്നും മാവ് എളുപ്പം വീഴില്ല. കൂടാതെ ഒരു തരി മാവെടുത്തു ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടു കൊടുക്കുക മാവ്വ് വെള്ളത്തിന് മുകളിൽ തന്നെ പൊന്തി കിടക്കുകയാണെങ്കിൽ അരച്ചെടുത്ത മാവ് പെർഫെക്റ്റ് ആണെന്ന് മനസിലാക്കാം.
3.ഇങ്ങനെ അരച്ച് വച്ച മാവിലേക് 2 1 / 2 ടേബിൾസ്പൂൺ അരിപ്പൊടി( ക്രിസ്പിനസ്സ് കിട്ടാൻ ) , ചെറുതായി അറിഞ്ഞു വച്ചിരിക്കുന്ന പച്ചമുളക് , ഇഞ്ചി , വേപ്പില , ഒന്ന് ചതച്ചെടുത്ത കുരുമുളക് എന്നിവ ചേർത്ത് നന്നായി കൈ കൊണ്ട് 10 മിനിറ്റോളം അടിച്ചെടുക്കണം*. ഇങ്ങനെ ചെയ്യുന്നത് ഉഴുന്ന് വട സോഫ്‌റ്റും സ്‌പോൻജിയും ആക്കാനാണ് .ഈ സ്റ്റേജിൽ ചെറുള്ളിയും ഉപ്പും ചേർത്ത് കൊടുക്കരുത് . അത് മാവിലെ വെള്ളത്തിന്റെ അംശം കൂട്ടും .
5 .ഇനി ഇങ്ങനെ അടിച്ചെടുത്ത മാവെടുത്ത് അരമണിക്കൂർ ഫ്രിഡ്ജിൽ ( താഴെ തട്ടിൽ, ഫ്രീസറില്ല ) വെക്കണം ഇങ്ങനെ ചെയ്യുമ്പോൾ വട ക്രിസ്പിയാകാനും ഉള്ളിൽ നല്ല സോഫ്റ്റ് ആയി വരാനും സഹായിക്കും * .
6 . ഇനി മാവിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചെറുള്ളിയും ഉപ്പും ചേർത്ത് കൊടുക്കാം .
7 . എല്ലാം നന്നായി യോജിപ്പിച്ചതിനു ശേഷം വട എണ്ണയിൽ വറുത്തെടുക്കാം .ഇതിനായി കൈപ്പത്തി വെള്ളത്തിൽ നനച്ചെടുത്ത് കുറച്ചു മാവ് എടുത്തു പെരുവിരല് കൊണ്ട് നടുവിൽ ഒരു തുളയുണ്ടാക്കി നന്നായി ചൂടായി കിടക്കുന്ന എണ്ണയിലേക്കിട്ടു വറുത്തു കോരാം .
8 .നല്ല ചൂടോടെ സെർവ് ചെയ്യുക .
Comments