ഉണക്കമീൻ ചതച്ചത് / ഉണക്കമീൻ ചമ്മന്തി
- Neethu Midhun
- May 11, 2018
- 1 min read
Updated: May 25, 2018
ഉണക്കമീൻ വറുത്തും മീൻകറി വച്ചും എല്ലാം നമ്മൾ കഴിക്കാറില്ലേ ?അങ്ങനെ ഉണക്കമീൻ വച്ച് ഒരു ചമ്മന്തി ഉണ്ടാക്കി നോക്കിയാലോ? ദശക്കട്ടിയുള്ള ഏതു മീൻ വച്ചും ഇതുണ്ടാക്കി നോക്കാം . ചോറിനൊടൊപ്പം കഴിക്കാവുന്ന നല്ല അടിപൊളി ചമ്മന്തിയാണിത്.

ആവശ്യമുള്ള സാധനങ്ങൾ :
ഉണക്കമീൻ ( ഞാനിവിടെ അയിലയാണെടുത്തിരിക്കുന്നത് ) - 2 എണ്ണം നന്നായി കഴുകുയെടുത്തത്
നാളികേരം ചിരകിയത് - 3/ 4 കപ്പ് ( സ്റ്റാൻഡേർഡ് മെഷർമെൻറ് കപ്പ് )
ചതച്ചമുളക് - 3 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ
മുളക് പൊടി - 1 ടീസ്പൂൺ
ചെറുള്ളി - 10 എണ്ണം ചതച്ചത്
പുളി - ഒരു ചെറിയ കഷ്ണം
വെളിച്ചെണ്ണ - 2 + 1 ടേബിൾസ്പൂൺ
ഉണ്ടാക്കുന്ന വിധം :
1 .ഉണക്കമീൻ വൃത്തിയായി കഴുകി, ചെറിയ കഷ്ണങ്ങലാക്കി നുറുക്കി വയ്ക്കുക . ഇതിലേക്ക് മഞ്ഞൾപൊടി , മുളക് പൊടി എന്നിവ ചേർത്ത് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക . തണുത്തതിന് ശേഷം മുള്ള് മുഴുവൻ മാറ്റിയെടുക്കുക .
2 .ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് ചെറുള്ളി ചതച്ചത് , വേപ്പില എന്നിവ ചേർത്ത് വഴറ്റുക .ഒന്ന് വഴന്നു വന്നതിനു ശേഷം 3 ടീസ്പൂൺ ചതച്ചമുളക് ചേർത്ത് കൊടുക്കുക . മുളക് മൂത്ത മണം വരുമ്പോൾ തീ അണച്ച് ഈ കൂട്ട് മുഴുവനായി തണുക്കാൻ അനുവധിക്കുക
3 . നന്നായി തണുത്തതിനു ശേഷം . വറുത്ത് മുള്ള് മാറ്റി വച്ചിരിക്കുന്ന ഉണക്കമീനും , പുളയും ചേർത്ത് മിക്സിയുടെ ചെറിയ ജാറിൽ ഒതുക്കിയെടുക്കുക . ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും എല്ലാം കഴിക്കാവുന്ന ഒരടിപൊളി ചമ്മന്തി തയ്യർ .
Comentarios