top of page

ഉണ്ണിയപ്പം പായസം

  • Writer: Neethu Midhun
    Neethu Midhun
  • Jun 5, 2018
  • 2 min read

ഉണ്ണിയപ്പം കൊണ്ടൊരു പായസം അധികമാരും കേൾക്കുകയും പരീക്ഷിക്കുകയും ചെയ്തുകാണില്ല . ഉണ്ണിയപ്പം ഇഷ്ടമല്ലാത്തതാർക്കാലേ ? കൂടെ അതൊരു പായസമായുണ്ടാക്കിയാലോ ? സ്വാദിന്റെ കാര്യത്തിൽ ഞാൻ ഗ്യാരണ്ടീ . തീർച്ചയായും പരീക്ഷിച്ചു നോക്കൂ .


ആവശ്യമുള്ള സാധനങ്ങൾ :


പച്ചരി - 1 കപ്പ് ( 5 മണിക്കൂർ വെള്ളത്തിൽ കുതിർത്തത് )

ഞാലിപൂവൻ പഴം - 2 എണ്ണം

ശർക്കര - 3 അച്ച് 2 കപ്പ് വെള്ളത്തിൽ ഉരുക്കിയെടുത്തത് ( 3/ 4 കപ്പ് ഉണ്ണിയപ്പം ഉണ്ടാക്കാനും 1 1/ 4 കപ്പ് പായസത്തിനും )

നാളികേരപ്പാൽ ( ഒരു നാളികേരത്തിന്റേത് ) :

നാളികേരത്തിന്റെ ഒന്നാം പാൽ - 2 കപ്പ്

നാളികേരത്തിന്റെ രണ്ടാം പാൽ - 2 1/ 2 കപ്പ്

ഏലക്കായ - 3 എണ്ണം പൊടിച്ചത്

നാളികേരക്കൊത്ത്‌ - 1/ 4 കപ്പ് നെയ്യിൽ വറുത്തെടുത്തത്

കശുവണ്ടി പരിപ്പ് - ഒരു പിടി നെയ്യിൽ വറുത്തു കോരിയത്

ഉണക്ക മുന്തിരി - ഒരു പിടി നെയ്യിൽ വറുത്തു കോരിയത്

വെളിച്ചെണ്ണ - ഉണ്ണിയപ്പം മുങ്ങി വറുക്കാൻ ആവശ്യമായത്


ഉണ്ടാക്കുന്ന വിധം :


1 . ആദ്യം 1/ 4 കപ്പ് നാളികേരക്കൊത്ത്‌ , ഉണക്കമുന്തിരി , അണ്ടിപ്പരിപ്പ് എന്നിവ നെയ്യിൽ വറുത്തു കോരി വയ്ക്കുക . കൂടാതെ 3 അച്ച് ശർക്കര 2 കപ്പ് വെള്ളത്തിൽ ഉരുക്കിയെടുത്ത്‌ തണുക്കാനായി വയ്ക്കുക.

2 . വൃത്തിയായി കഴുകി 5 മണിക്കൂർ വെള്ളത്തിൽ കുതിർത്ത്‌ ഊറ്റി എടുത്ത പച്ചരിയും , രണ്ട് ഞാലി പൂവൻ പഴവും , ഉരുക്കിയെടുത്ത്‌ തണുക്കാൻ വച്ച 2 കപ്പ് ശർക്കര പാനിയിൽ നിന്നും 3 / 4 കപ്പും ശർക്കര പാനിയും മിക്സിയിൽ നന്നായി അരച്ചെടുത്ത്‌ വയ്ക്കുക ( നൈസ് പേസ്റ്റ് ആക്കിയെടുക്കണം ). ഇതാണ് ഉണ്ണിയപ്പം ബാറ്റർ .

3 . ഇനി ഒരു പാത്രത്തിൽ മുക്കിവറുക്കൻപാകത്തിന് വെളിച്ചെണ്ണ ചൂടാക്കി , ഒരു ചെറിയ ടീസ്പൂൺ കൊണ്ട് ഉണ്ണിയപ്പം ബാറ്റർ എണ്ണയിലൊഴിച്ച് ബ്രൗൺ നിറമാകും വരെ വറുത്തു കോരുക . ചെറിയ ഉണ്ണിയപ്പങ്ങളാണ് ഉണ്ടാക്കിയെടുക്കേണ്ടത് .

4 . അടുത്തതായി ഒരു ചെറിയ ഉരുളിയിൽ 1 1/ 4 കപ്പ് ഉരുക്കിയ ശർക്കര പാനി ഒഴിച്ച് തിളപ്പിച്ചെടുക്കുക . ഇനി ഇതിലേക്ക് 2 1/ 2 കപ്പ് നാളികേരത്തിന്റെ രണ്ടാം പാൽ ചേർത്ത് തിളപ്ച്ച് വറ്റി വരുമ്പോൾ തയ്യാറാക്കിയ ഉണ്ണിയപ്പങ്ങൾ ചേർത്ത് കൊടുക്കുക . ഉണ്ണിയപ്പങ്ങൾ പൊടിഞ്ഞു പോകാതെ പതുക്കെ ഇളക്കി യോജിപ്പിക്കുക . അവസാനം തീ ചെറുതാക്കിയിട്ട് നാളികേരത്തിന്റെ ഒന്നാം പാൽ ചേർത്ത് 5 മിനിറ്റോളം ചെറുതീയിൽ തിളച്ച്‌ കുറുകി വരുബോൾ തീയണച്ച് ഏലക്ക പൊടിച്ചതും , നെയ്യിൽ വറുത്തെടുത്ത നാളികേരക്കൊത്ത്‌ , അണ്ടിപ്പരിപ്പ് , ഉണക്കമുന്തിരി എന്നിവയും മുകളിൽ വിതറി ഉപയോഗിക്കാം.





Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comentarios


SUBSCRIBE VIA EMAIL

bottom of page