ഇരുമ്പൻ പുളി / പുളിഞ്ചിക്ക രസം
- Neethu Midhun
- Jun 10, 2018
- 1 min read
നമ്മൾ ചോറിലേക്ക് ഒഴിച്ച് കൂട്ടാൻ പലതരത്തിലുള്ള രസങ്ങൾ ഉണ്ടാക്കി നോക്കാറില്ലേ ? അങ്ങനെ സാധാരണ ഉണ്ടാക്കുന്ന രസങ്ങളിൽ പെടാത്ത ഒന്നാകും ഈ ഇരുമ്പൻ പുളി രസം .

ആവശ്യമുള്ള സാധനങ്ങൾ :
ഇരുമ്പൻ പുളി / പുളിഞ്ചിക്ക - 12 - 15 എണ്ണം ( പഴുക്കാത്തത് ,വട്ടത്തിൽ കനം കുറച്ചരിഞ്ഞത് )
തുവര പരിപ്പ് - 3 ടേബിൾസ്പൂൺ
കടുക് - 1/ 4 ടീസ്പൂൺ
ഉലുവ - 1/ 4 ടീസ്പൂൺ
നല്ല ജീരകം - 1/ 4 ടീസ്പൂൺ
കുരുമുളക് - 1/ 4 ടീസ്പൂൺ ( മുഴുവനോടെ )
ഉണക്ക മുളക് - 2 എണ്ണം
ഉപ്പ് - ആവശ്യത്തിന്
ചെറുള്ളി - 10 എണ്ണം ( വട്ടത്തിൽ അരിഞ്ഞത് )
വെളുത്തുള്ളി - 3 എണ്ണം ( ചതച്ചെടുത്തത് )
പച്ചമുളക് - 3 എണ്ണം (ചതച്ചെടുത്തത് )
മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ
മുളക് പൊടി - 1/ 2 ടീസ്പൂൺ
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
വേപ്പില - 2 തണ്ട്
കായം പൊടിച്ചത് - രണ്ട് നുള്ള് ( അധികമാകരുത്, വറുത്തു പൊടിച്ചത് )
വെള്ളം - 1 1/ 2 + 1 കപ്പ്
മല്ലിയില അരിഞ്ഞത്
ഉണ്ടാക്കുന്ന വിധം :
1 . ആദ്യം 3 ടേബിൾസ്പൂൺ തുവരപ്പരിപ്പ് 1 1/ 2 കപ്പ് വെള്ളത്തിൽ നന്നായി വേവിച്ചെടുക്കുക .
2 . ഒരു പാനിൽ 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് വേപ്പിലയും ഉണക്കമുളകും ഉലുവയും കുരുമുളകും നല്ല ജീരകവും മൂപ്പിക്കുക.മൂത്തു വരുമ്പോൾ ചെറുള്ളി അരിഞ്ഞതും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റുക .ഇതിലേക്ക് മഞ്ഞൾ പൊടി , മുളക്പൊടി എന്നിവ ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന ഇരുമ്പൻ പുളിയും ചേർത്ത് വഴറ്റിയെടുക്കുക .
3 . ഇനി ഇതിലേക്ക് തുവര പരിപ്പ് വേവിച്ച വെള്ളo ചേർത്ത് കൊടുക്കാം . കൂടെ ഒരു കപ്പ് വെള്ളം കൂടി അധികം ചേർത്തു കൊടുക്കണം . പാകത്തിന് ഉപ്പ് ,രണ്ട് നുള്ള് കായം പൊടിച്ചത് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക .ഇതോടെ സ്വാദുള്ള അടിപൊളി ഇരുമ്പൻ പുളി രസം തയ്യാർ.
മല്ലിയില അരിഞ്ഞത് മുകളിൽ ഇട്ട് സേവ് ചെയ്യാം .
Comments