Varutharacha Cashew nut Curry
- Neethu Midhun
- Apr 9, 2018
- 1 min read
വറുത്തരച്ച ക്യാഷുനട്ട് കറി വളരെ സ്വാദുള്ള ഒരു കറിയാണ് .ചപ്പാത്തിക്കൊപ്പമോ അപ്പത്തിനൊപ്പമോ എല്ലാം കഴിക്കാവുന്ന ന്യൂട്രിഷ്യസ് ആയ ഒരു സൈഡ് ഡിഷ് ആണിത് .

ആവശ്യമുള്ള സാധനങ്ങൾ :
വറുക്കാത്ത കശുവണ്ടി വെള്ളത്തിൽ കുതിർത്തത് - 15 എണ്ണം രണ്ടായി പിളർന്നത്
സബോള നീളത്തിൽ അരിഞ്ഞത് - 2 എണ്ണം ( ഇടത്തരം )
ഇഞ്ചി - ചെറിയ കഷ്ണം ചതച്ചത്
പച്ച മുളക് - 3 - 4 എണ്ണം നെടുകെ കീറിയത്
തക്കാളി - 1 എണ്ണം ( ചെറുത് )
വേപ്പില - 2 തണ്ട്
ചിരകിയ നാളികേരം - 3 / 4 കപ്പ്
പെരും ജീരകം - 1 ടേബിൾസ്പൂൺ
മുളക് പൊടി - 2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1 / 2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ - 2 മുതൽ 3 ടേബിൾസ്പൂൺ വരെ
ചെറുള്ളി അരിഞ്ഞത്
ഉണക്ക മുളക് - 3 എണ്ണം
ഉണ്ടാക്കുന്ന വിധം :
1 . കശുവണ്ടി വെള്ളത്തിൽ കുതിർത്തു വയ്ക്കുക .
2 .ഒരു ചീന ചട്ടിയിൽ സ്വല്പം എണ്ണ ഒഴിച്ച് നാളികേരം, പെരും ജീരകം , ഒരു തണ്ട് വേപ്പില എന്നിവ ബ്രൗൺ നിറമാകും വരെ വറുത്തെടുക്കുക . ഇനി ചൂടാറാൻ വയ്ക്കണം .ചൂട് മുഴുവൻ പോയ ശേഷം വേണം അരച്ചെടുക്കാൻ .
3 . ഒരു നോൺ സ്റ്റിക് പാനിൽ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞെടുത്ത സബോള , ചതിച്ചെടുത്ത ഇഞ്ചി , പച്ചമുളക്, വേപ്പില ,തക്കാളി എന്നിവ നന്നായി വഴറ്റി എടുക്കുക .
4 . വഴന്ന് വന്നതിന് ശേഷം ഇതിലേക്കു 2 ടീസ്പൂൺ മുളക് പൊടി , 1 / 2 ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മൂപ്പിക്കുക .
5 . ഇത് ഒരു കുക്കറിലേക്ക് മാറ്റി, കുതിർത്തു വച്ചിരിക്കുന്ന കശുവണ്ടിയും 3 / 4 കപ്പ് വെള്ളവും ചേർത്ത് മീഡിയം തീയിൽ ഒറ്റ വിസിൽ കൊടുത്തു ഇറക്കി വെക്കുക. ( പ്രഷർ പൂർണമായും പോയതിനു ശേഷം മാത്രം മൂടി തുറക്കുക )
6 . വറുത്തു വച്ചിരിക്കുന്ന നാളികേരം അല്പം വെള്ളവും ചേർത്ത് അരച്ചെടുത്തു കുക്കറിൽ വേവിച്ചു വച്ചിരിക്കുന്ന സബോള ,
കശുവണ്ടി കൂട്ടിലേക് ചേർക്കുക .ഗ്രേവിയ്ക് ആവശ്യമായ വെള്ളവും ചേർത്ത് എണ്ണ തെളിയും വരെ തിളപ്പിച്ചെടുക്കുക. ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം.
7 .കറിയിലേക്ക് വെളിച്ചെണ്ണയിൽ വേപ്പിലയും ചെറുള്ളിയും ഉണക്കമുളകും താളിച്ചു ചേർത്ത് സെർവ് ചെയ്യാം
Kommentare