top of page

Spanish Omelette

  • Writer: Neethu Midhun
    Neethu Midhun
  • Mar 31, 2018
  • 1 min read

സ്പാനിഷ് ക്യൂസിനിൽ പെടുന്ന ഒരു ട്രഡിഷനൽ വിഭവമാണ് സ്പാനിഷ് ഓംലറ്റ്. മുട്ടയ്ക്കും ഉരുളൻ കിഴങ്ങിനുമൊപ്പം മീറ്റും, ചീസുമെല്ലാം ചേർത്ത് നമുക്ക് ഇതുണ്ടാക്കിയെടുക്കാം. ബ്രേക്ക്ഫാസ്റ്റായോ ഒരു അപ്പറ്റൈസറയോ ഉപയോഗിക്കാം .





ആവശ്യമുള്ള സാധനങ്ങൾ :


മുട്ട - 5

ചിക്കൻ സോസേജ് ചെറുതായി അരിഞ്ഞെടുത്തത് - 2 എണ്ണം

ഉരുളൻ കിഴങ്ങു് - 1 എണ്ണം ( മീഡിയം സൈസ് )

സബോള നീളത്തിൽ കനം കുറച്ചരിഞ്ഞത് - 1 എണ്ണം ( മീഡിയം സൈസ് )

ഉപ്പ് ആവശ്യത്തിന്

ഒലീവ് ഓയിൽ / വെജിറ്റബിൾ ഓയിൽ ( വറുക്കാൻ ആവശ്യത്തിന് )

വെള്ള കുരുമുളക് പൊടി ആവശ്യത്തിന് ( താല്പര്യത്തിനനുസരിച്ചു ചേർക്കാം )


ഉണ്ടാക്കുന്ന വിധം :


1 . സബോള നീളത്തിൽ കനം കുറച്ചു അരിഞ്ഞെടുക്കുക.

2 .സോസേജ് നെടുകെ കീറി വട്ടത്തിൽ കനം കുറച്ചരിടുക്കുക.

3 .ഉരുളൻ കിഴങ്ങ് തൊലി കളഞ്ഞെടുത് നെടുകെ മുറിച് വട്ടത്തിൽ കനം കുറച്ചരിഞ്ഞെടുക്കുക.

4 . ഒരു ചെറിയ, അധികം പരപ്പില്ലാത്ത ഒരു ഫ്രയിങ്ങ് പാനെടുത്തു( കട്ടിയുള്ള ഓംലെറ്റ് കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത് ) ഓയിൽ ഒഴിച്ച് ചൂടാക്കുക.എണ്ണ ചൂടായതിനു ശേഷം അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് എണ്ണയിൽ ലൈറ്റ് ഗോൾഡൻ ബ്രൗൺ കളർ ആകുന്ന വരെ വറുക്കുക.ഉരുളൻ കിഴങ്ങ് ലൈറ്റ് ബ്രൗൺ ആകുമ്പോൾ സബോള സോസേജ് എന്നിവ ചേർത്ത് 3 മിനിറ്റ് വറുത്തത്തിനു ശേഷം കോരുക. (എണ്ണ മുഴുവനായി നീക്കം ചെയ്യണം).

5 .ഒരു ബൗളിൽ 5 മുട്ട പൊട്ടിച്ചൊഴിച്ചു് അതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഫോർക്ക് കൊണ്ട് നന്നായി അടിച്ചെടുക്കുക .ഇനി ഇതിലേക്ക് എണ്ണയിൽ വറുത്തെടുത്തു വച്ചിരിക്കുന്ന സബോള, സോസേജ്,ഉരുളൻ കിഴങ്ങ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

6 .ഈ കൂട്ട് 15 മിനിറ്റ് സെറ്റ് ആകാൻ അടച്ചു വയ്ക്കുക .

7 .15 മിനുട്ടിനു ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് മുട്ടയുടെ കൂട്ട് അതിലേക് പകർത്തുക .ഒരു സ്പൂൺ കൊണ്ട് ലെവൽ ചെയ്തെടുക്കുക.ഒരു പുറം നന്നായി കുക്ക് ആയതിന് ശേഷം (3 മുതൽ 4 മിനിറ്റ് വരെ എടുക്കും ) ഒരു പ്ലേറ്റിലേക്ക് പാൻ കമഴ്ത്തി ഓംലെറ്റ് മറു വശത്തേക്ക് മറിച്ചിടുക. (തവി ഉപയോഗിച്ച് മറിച്ചിടുക ബുദ്ധിമുട്ടാകും ).ഇങ്ങനെ ഇരു വശവും നന്നായി കുക്ക് ആയതിനു ശേഷം സെർവ് ചെയ്യുന്ന പാത്രത്തിലേക്ക് മാറ്റി ചൂടോടെ കഴിക്കാം*.

Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comentarios


SUBSCRIBE VIA EMAIL

bottom of page