top of page

Mutta Curry

  • Writer: Neethu Midhun
    Neethu Midhun
  • Apr 21, 2018
  • 2 min read

വെള്ളേപ്പത്തിനൊപ്പവും നൂലപ്പത്തിനൊപ്പവും ചപ്പാത്തിക്കൊപ്പവും എല്ലാം കഴിക്കാവുന്ന രുചിയുള്ള ഒരു മുട്ട കറിയാണിത് .



ആവശ്യമുള്ള സാധനങ്ങൾ :


മുട്ട - 5 എണ്ണം

സബോള നീളത്തിൽ അരിഞ്ഞത് - 2 വലുത്

പച്ചമുളക് - 5 എണ്ണം നെടുകെ കീറിയത്

ഇഞ്ചി - ഒരു മീഡിയം സൈസ് ചതച്ചത്

തക്കാളി - ഒരു വലുത്

വേപ്പില - 2 തണ്ട്

മഞ്ഞൾ പൊടി - 3 / 4 ടീസ്പൂൺ

മുളക് പൊടി - 2 1 / 2 ടീസ്പൂൺ

കുരുമുളക് പൊടി - 1 ടീസ്പൂൺ

പെരുംജീരക പൊടി - 1 ടീസ്പൂൺ

ഗരം മസാല - 1/ 4 - 1 / 2 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

വെള്ളം - 3 / 4 - 1 കപ്പ്

നാളികേര പാൽ - 2 കപ്പ് ( ഒന്നാം പാൽ , രണ്ടാം പാൽ എന്ന് വേര്തിരിച്ചെടുക്കുന്നില്ല )

ചെറുള്ളി ചെറുതായി അറിഞ്ഞത് - 4 എണ്ണം

വെളിച്ചെണ്ണ - 5 ടേബിൾസ്പൂൺ


ഉണ്ടാക്കുന്ന വിധം :


1 . 5 മുട്ട പുഴുങ്ങിയെടുത്ത്‌ ,തൊലികളഞ്ഞു വയ്ക്കുക .

2 . ഒരു പാനിൽ 2 1 / 2 റ്റേബിൾസ്പൂണ് എണ്ണ ചൂടാക്കി അതിലേക് നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന സബോള,ഇഞ്ചി പച്ചമുളക് , വേപ്പില , തക്കാളി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക ( സ്വല്പം ഉപ്പു ചേർത്ത് വഴറ്റിയാൽ വേഗം വഴന്നു കിട്ടും ). സബോള, തക്കാളി എന്നിവ നന്നായി വഴന്ന് പച്ച മണം എല്ലാം മാറി വരുമ്പോൾ , തീ കുറച്ചതിനു ശേഷം പൊടികൾ ചേർത്ത് കൊടുക്കുക.( മഞ്ഞൾ , മുളക് പൊടി , ഉപ്പ് , ഗരം മസാല ).കുരുമുളക് പൊടിയും പെരുംജീരക പൊടിയും പിന്നീട് ചേർത്ത് കൊടുത്താൽ മതിയാകും . പൊടികളുടെ പച്ചമണം മാറും വരെ വഴറ്റുക.

3 . ഇനി ഈ മസാല കൂട്ട് ഒരു കുക്കറിലേക്ക് മാറ്റുക . കൂടെ 3 / 4 കപ്പ് മുതൽ 1 കപ്പ് വരെ വെള്ളവും ചേർത്ത് ഒരു വിസിൽ കൊടുത്തു ഇറക്കി വയ്ക്കുക ( മസാല നന്നായി പാകമാകാനും , ഗ്രേവി നല്ല സ്മൂത്തും സോഫ്റ്റുമാകാനും ഇത് സഹായിക്കും )*.

4 . ഇതിലേക്കു എടുത്തു വച്ചിരിക്കുന്ന 2 കപ്പ് നാളികേര പാൽ ചേർത്ത് കൊടുക്കുക( ഒന്നാം പാൽ , രണ്ടാം പാൽ എന്ന് വേര്തിരിച്ചെടുക്കുന്നില്ല ). തുടർന്ന് പുഴുങ്ങി തൊലി കളഞ്ഞു വച്ചിരിക്കുന്ന മുട്ട നടു കീറിയോ അങ്ങനോടെ ചേർക്കാനാണെങ്കിൽ ഒന്ന് വരിഞ്ഞു കൊടുത്തും കറിയിലേക്ക് ചേർക്കുക . ഇനി കറി എണ്ണ തെളിയുന്ന പാക മാകും വരെ നന്നായി തിളപ്പിക്കുക ( മീഡിയം തീയിൽ ) . എന്ന തെളിഞ്ഞു വരുന്ന പാക മായാൽ കറി തയ്യാറായി എന്ന് ചുരുക്കം .

5 . അവസാന സ്റ്റേജ് താളിക്കലിന്റേതാണ് . ഒരു ചെറിയ പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുളളി അരിഞ്ഞതും വേപ്പിലയും ഇട്ടു മൂപ്പിച്ചു കറിയുടെ മുകളിലൊഴിച്ചു സേവ് ചെയ്യാവുന്നതാണ് .


Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page