Mint Lemonade
- Neethu Midhun
- Mar 22, 2018
- 1 min read
Updated: Mar 23, 2018
ചൂടുകാലത് റിഫ്രഷിങ് ഡ്രിങ്ക് ആയി ഏറ്റവും കൂടുതൽ ഉപയിഗിക്കുന്ന ഒന്നാണ് മിന്റ് ലെമനേഡ് . വളരെ കുറച്ചു ഇൻഗ്രീഡിഎന്റ്സ് വച്ച് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതുമാണ്.
. serves : 2people

ആവശ്യമുള്ള സാധനങ്ങൾ:
പുതിന ഇല - 15 മുതൽ 20 എണ്ണം വരെ
നാരങ്ങ നീര് - 1/ 2 കപ്പ് (കുരുവില്ലാതെ )
പഞ്ചസാര - 7 ടേബിൾസ്പൂൺ
തണുത്ത വെള്ളം - 2 1/ 2 കപ്പ്
ഉണ്ടാക്കുന്ന വിധം :
1. പുതിന ഇല തണ്ടില്ലാതെ കഴുകി വൃത്തിയാക്കി വയ്ക്കുക .
2 . 1/ 2 കപ്പ് നാരങ്ങയുടെ നീരും തയ്യാറാക്കി വയ്ക്കുക ( കുരു പെടാതെ ശ്രദ്ധിക്കണം )
3 . അടുത്തതായി മിക്സിയുടെ ജ്യൂസർ ജാറിലേക്ക് പുതിനയില, ലെമൺ ജ്യൂസ് , പഞ്ചസാര,
2 1/ 2 കപ്പ് തണുത്ത വെള്ളം എന്നിവ ചേർത്ത് അരച്ചെറുക്കുക ( ഇല മുഴുവൻ അരഞ്ഞു ചേരുന്ന രീതിയിൽ വേണം ജ്യൂസ് ആക്കിയെടുക്കാൻ). മധുരം നോക്കി ആവശ്യമെങ്കിൽ കുറച്ചുകൂടി ചേർക്കാം.
4 . ഇനി തയാറാക്കിയ ജ്യൂസ് സെർവ് ചെയ്യുന്ന ഗ്ലാസ്സിലേക് പകർത്താവുന്നതാണ് .പകർത്തിയതിന് ശേഷം മുകളിൽ ഐസ് ക്യൂബ്സ് ഇട്ട് , ഗ്ലാസിൽ സ്ലൈസ് ചെയ്ത നാരങ്ങയും, പുതിനയിലയും വച്ച് സെർവ് ചെയ്യുക.
Комментарии