Idiyan Chakka Thoran
- Neethu Midhun
- Mar 28, 2018
- 1 min read
Updated: Mar 29, 2018
ഇടിയൻ ചക്ക തോരൻ ഒരു തനി കേരളീയ വിഭവമാണ് . മൂത്തു പാകമാകാത്ത ചെറിയ ചക്കയാണ് തോരന് വേണ്ടി ഉപയോഗിക്കേണ്ടത്. ഒരു പ്രത്യേക സീസണിൽ മാത്രം കിട്ടുന്ന ഒന്നായത് കൊണ്ട് തന്നെ മറ്റുള്ളവയേക്കാൾ പ്രാധാന്യവുമേറുന്നു. സ്വാദിൽ മാത്രമല്ല ഗുണത്തിലും ഒരു പടി മുന്നിൽ താനെയാണിതിന്റെ സ്ഥാനം .

ആവശ്യമുള്ള സാധനങ്ങൾ :
ഇടിയൻ ചക്ക ഉപ്പ് ചേർത്ത് വേവിച്ചൂ ചതച്ചച്ചെടുത്തത് ( ഒരു ചെറുത് ) - 4 കപ്പ് ( standard measurement cup)
ചിരകിയെടുത്ത നാളികേരം - 3 / 4 കപ്പ്
മുളക് പൊടി - 1 1 / 2 മുതൽ 2 ടേബിൾസ്പൂൺ വരെ
മഞ്ഞൾ പൊടി - 1 / 2 ടീസ്പൂൺ
ചെറുള്ളി ചതച്ചത് - 10 എണ്ണം
വെളുത്തുള്ളി ചതച്ചത് - 4 അല്ലി
വേപ്പില - 2 തണ്ട്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഇടിയൻ ചക്ക വേവിക്കാൻ ആവശ്യമായ വെള്ളം
ഉണ്ടാക്കുന്ന വിധം :
1 .തോരൻ വെക്കാൻ പാകമായ ഇടിയൻ ചക്ക മുള്ളും തൊലിയും നീക്കി, കഷണങ്ങളാക്കി മുറിച്ചെടുക്കുക .അതിനു ശേഷം ചക്കയുടെ പശ മുഴുവനായി നീക്കം ചെയ്യുക .
2 . ഇങ്ങനെ വൃത്തിയാക്കിയെടുത്ത ചക്കയെ വീണ്ടും ചെറിയ കഷണങ്ങളാക്കിയെടുത്തതിന് ശേഷം കുക്കറിലിൽ വേവാൻ പാകത്തിനുള്ള വെള്ളം മാത്രം ഒഴിച്ചു ഉപ്പും, 1 തണ്ട് വേപ്പിലയും ചേർത്ത് , ഒരു വിസിൽ കൊടുത്ത് വേവിച്ചെടുക്കുക .
3 .കുക്കറിലെ പ്രെഷർ മുഴുവനായി പോയതിനു ശേഷം ,അടപ്പ് തുറന്ന് ബാക്കിയുള്ള വെള്ളം വാർത്തു കളയുക.ഒരു കയിലോ സ്‌പൂണോ ഉപയോഗിച്ച് ഇടിയൻ ചക്ക നന്നായി ചതച്ചെടുക്കുക.
4 . ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി , അതിലേക്ക് ചെറുള്ളി ചതച്ചതും വെളുത്തുള്ളി ചതച്ചതും വേപ്പിലയും ചേർത്ത് വഴറ്റിയെടുക്കുക. പച്ചമണം മാറിവരുമ്പോൾ മഞ്ഞൾ പൊടിയും മുളകുപൊടിയും ചേർത്ത് വഴറ്റുക ( മുളക് കരിയാതെ നോക്കണം )* . പിന്നീട് ഇതിലേക്ക് ചിരകിയ നാളികേരം ചേർത്ത് മിക്സ് ചെയ്യുക .1 മിനിറ്റിനു ശേഷം ചതച്ചെടുത്തുവച്ച ഇടിയൻ ചക്ക ചേർത്തിളക്കി നന്നായി (വെള്ളത്തിന്റെ അംശമില്ലാതെ) വലിയിച്ചെടുക്കുക. ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.
コメント