top of page

Chicken Thoran ( ചിക്കൻ തോരൻ )

  • Writer: Neethu Midhun
    Neethu Midhun
  • Jan 2, 2019
  • 2 min read


ചിക്കൻ വച്ചൊരു തോരനുണ്ടാക്കി നോക്കിയാലോ ? ചിക്കൻ നന്നായി വേവിച്ചുടച്ചെടുത്ത്‌, ചുവന്നുള്ളി ചതച്ചതും നാളികേരവും ചതച്ചമുളകും ഇട്ട് ചെറുതീയിൽ വഴറ്റിടുത്ത അടിപൊളി ചിക്കൻ തോരൻ . ഇത് ഊണിന് പറ്റിയ നല്ലൊരു സൈഡ് ഡിഷായിരിക്കും .പരീക്ഷിച്ച് നോക്കൂ .




ചേരുവകൾ :


ചിക്കൻ എല്ലില്ലാതെ - 500 ഗ്രാം

ചിക്കൻ വേവിക്കാൻ :


മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ

കുരുമുളക്പൊടി - 1/ 4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ഗരം മസാല - 1/ 2 ടീസ്പൂൺ


വഴറ്റാൻ :


വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

ചുവന്നുള്ളി ചതച്ചത് - 3/ 4 കപ്പ്

വെളുത്തുള്ളി - ഒരു ഉണ്ട ചതച്ചത്

ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്

പച്ചമുളക് - 2 എണ്ണം ചതച്ചത്

വേപ്പില - 2 തണ്ട്

മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ

ചതച്ചമുളക് - 3 ടീസ്പൂൺ

മുളക്പൊടി - 1/ 2 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ഗരം മസാല - 3/ 4 ടീസ്പൂൺ

ചിരകിയ നാളികേരം - 4 ടേബിൾസ്പൂൺ

കുരുമുളക് പൊടി - 1/ 4 ടീസ്പൂൺ ( ഓപ്ഷണൽ )


തയ്യാറാക്കുന്ന വിധം :


1 . ചിക്കൻ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക ( എല്ലില്ലാതെ ) .ഇതിലേക്ക് 1/ 4 ടീസ്പൂൺ മഞ്ഞൾപൊടി , 1/ 4 ടീസ്പൂൺ കുരു മുളക്പൊടി , 1/ 2 ടീസ്പൂൺ ഗരം മസാല , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് കുക്കറിൽ ഒറ്റ വിസിൽ കൊടുത്ത്‌ വയ്ക്കുക . ചിക്കൻ വേവാനുള്ള വെള്ളം അതിൽ നിന്ന് തന്നെ ഇറങ്ങിക്കോളും . വേണമെങ്കിൽ 1/ 4 കപ്പിന് താഴെ വെള്ളം ചേർക്കാം . കുക്കർ തുറക്കുമ്പോൾ കൂടുതലുള്ള വെള്ളം ഒന്ന് വറ്റിച്ചെടുത്താൽ മതിയാകും .

2 . വേവിച്ച് വച്ച ചിക്കൻ ഫോർക് ഉപയോഗിച്ച് നന്നായി ഉടച്ച് ചിക്കിയെടുക്കക .വലിയ കഷ്ണങ്ങളായി കിടക്കുന്നതിനേക്കാൾ ചിക്കൻ ഉടച്ചു ചേർക്കുമ്പോളായിരിക്കും കൂടുതൽ സ്വാദ് .

3 . ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക . ഇതിലേക്ക് ചതച്ചു വച്ച ചുവന്നുള്ളി , വെളുത്തുള്ളി , ഇഞ്ചി , പച്ചമുളക്, വേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക . അതിന് ശേഷം മഞ്ഞൾ പൊടി , ചതച്ചമുളക് , മുളക് പൊടി , ഗരം മസാലപ്പൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക . പൊടികളുടെ പച്ചമണം മാറി എന്നുറപ്പായാൽ ചിരകിയ നാളികേരം ചേർത്ത് 1 - 2 മിനിറ്റ് വഴറ്റിയ ശേഷം വേവിച്ച് ചിക്കിയെടുത്ത്‌ വച്ച ചിക്കൻ ചേർത്ത്‌ കൊടുക്കാം . ചിക്കനിൽ മറ്റുള്ള ചേരുവകളെല്ലാം നന്നായി പറ്റുന്ന രീതിയിൽ യോജിപ്പിച്ച് ചെറുതീയിൽ വഴറ്റിയെടുക്കുക . എരിവ് നോക്കി ആവശ്യമെങ്കിൽ അല്പം കുരുമുളക് പൊടി കൂടി ചേർക്കാം. ഇതോടെ അടിപൊളി ചിക്കൻ തോരൻ തയ്യാർ .










Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comentários


SUBSCRIBE VIA EMAIL

bottom of page