top of page

chicken lollipop

  • Writer: Neethu Midhun
    Neethu Midhun
  • Mar 27, 2018
  • 1 min read

Updated: Mar 28, 2018


ചിക്കൻ ലോലിപോപ് ഒരു ഇൻഡോ ചൈനീസ് വിഭവമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ പ്രിയപ്പെട്ട ഒന്നാണിത്. റെസ്ററൗറന്റുകളിൽ ചെന്നാൽ സ്റ്റാർട്ടറായി ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള ചിക്കൻ ലോലിപോപ് , ചിക്കൻന്റെ വിങ്‌സ് വേടിച്‌ വീട്ടിൽ തന്നെ എളുപ്പം ഉണ്ടാക്കിയെടുക്കാം .


ആവശ്യമുള്ള സാധനങ്ങൾ :


ചിക്കൻ വിങ്‌സ് - 15 പീസ്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 1 / 2 ടേബിൾസ്പൂൺ

മുളകുപൊടി ( സാധാ ) - 2 ടേബിൾസ്പൂൺ

കാശ്മീരി മുളകുപൊടി - 1 ടേബിൾസ്പൂൺ

സോയാ സോസ് - 1 1 / 2 ടേബിൾസ്പൂൺ

ലെമൺ ജ്യൂസ് - 1 1 / 2 ടേബിൾസ്പൂൺ

പെപ്പെർ പൗഡർ - 1 ടീസ്പൂൺ

കോൺ ഫ്ളോർ - 1 ടേബിൾസ്പൂൺ

ഉപ്പ്‌ ആവശ്യത്തിന്

ഒരു മുട്ടയുടെ വെള്ള



ഉണ്ടാക്കുന്ന വിധം :


1. മുഴുവനായുള്ള ഒരു ചിക്കൻ വിങ് എടുക്കുക. ഒരു ചിക്കൻ വിങ്ങിന് 3 പാർട്സ് ഉണ്ട്

( drummette , wingette , wing tip )



2 .ഈ 3 പാർട്സിനു ഇടക്ക് 2 ജോയ്ന്റ്സ് കാണാം. ഈ ജോയിന്റ്‌സിന് നടുവിലൂടെ കത്തി ഉപയോഗിച്ച് വിങ്‌സിനെ 3 പാർട്സ് ആയി വേർപെടുത്തുക . ഇതിൽ wing tip, ചിക്കൻ ലോലിപോപ് ഉണ്ടാക്കാൻ ആവശ്യം ഇല്ല*.




3 .ഇനി drummette , wingette എന്നിവ എടുത്ത് , അതിലെ വണ്ണം കുറഞ്ഞ ഭാഗത്തു നിന്നും മീറ്റിനെ കത്തി ഉപയോഗിച്ച് താഴേക്ക് (എതിർ ദിശയിൽ )കൊണ്ടുവരുക .ഇതിൽ wingette പീസിൽ കാണാം 2 എല്ലുകൾ ഉണ്ട് .അതിൽ വണ്ണം കുറഞ്ഞത് ബോൺ മാറ്റിക്കളയുക .



ഇത്രയും കഴിഞ്ഞാൽ മുകളിൽ കാണുന്ന ചിത്രത്തിലേതു പോലെ നമുക്ക് ചിക്കൻ ലോലിപോപ്പിനായി, ചിക്കൻ വിങ്ങിനെ തയ്യാറാക്കിയെടുക്കാം .

4 .ഇങ്ങനെ തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കൻ ലോലിപോപ് , മുളക് പൊടി , കുരുമുളക് പൊടി , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ലെമൺ ജ്യൂസ് , സോയ സോസ് , മുട്ടയുടെ വെള്ള ,ഉപ്പ് , കോൺ ഫ്‌ളോർ എന്നിവ ചേർത്ത് ഫ്രിഡ്‌ജിൽ 1 മണിക്കൂർ മാറിനേറ്റ് ചെയ്യാൻ വയ്ക്കുക.

5. 1 മണിക്കൂറിന് ശേഷം ഫ്രിഡ്ജിൽ വച്ച ചിക്കൻ ലോലിപോപ് എടുത്ത് ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരുക ( 5 മുതൽ 10 മിനിറ്റ് വരെ ) .

6 . തയ്യാറായ ചിക്കൻ ലോലിപോപ്പിനെ എണ്ണയിൽ നിന്നെടുത്തുതിന് ശഷം tissue പേപ്പറിൽ വച്ച് അധികമുള്ള എണ്ണ വാലാൻ അനുവധിക്കുക .(ബാക്കിയുള്ളതും ഇങ്ങനെ ബാച്ചുകളായി വറുത്തുകോരുക ).ഇനി ഇത് ടൊമാറ്റോ സോസിന്റെ കൂടെയോ, ചില്ലി സോസിന്റെ കൂടെയോ ചേർത്ത് ചൂടോടെ* കഴിക്കാം.

Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page