Chakkakkuru Podimas
- Neethu Midhun
- Apr 12, 2018
- 1 min read
Updated: Apr 13, 2018
ചക്കക്കുരു പൊടിമാസ് ഒരു നാടൻ കേരളീയ വിഭവമാണ് .ഈ സമയത്ത് ചക്കക്കുരുവാനോ കിട്ടാൻ കിട്ടാൻ ക്ഷാമം ? ചോറിനോടൊപ്പം കഴിക്കാൻ രുചിയുള്ള, വ്യത്യസ്തമായ ഒരു തോരനാണിത് .തീർച്ചയായും പരീക്ഷിച്ചു നോക്കൂ .

ആവശ്യമുള്ള സാധനങ്ങൾ :
ചക്കക്കുരു തൊലി കളഞ്ഞു കഷണങ്ങളാക്കിയത് - 2 1 / 2 കപ്പ്
നാളികേരം ചിരകിയത് - 3 / 4 - 1 കപ്പ്
ചതച്ച മുളക് - 2 1/ 4 ടീസ്പൂൺ അല്ലെങ്കിൽ പച്ചമുളക് (എരിവുള്ളത് ) - 4 - 5 എണ്ണം
മഞ്ഞൾ പൊടി - 1 / 4 ടീസ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
വേപ്പില - 2 തണ്ട്
കടുക് - 1/ 4 ടീസ്പൂൺ
ചെറുള്ളി ചതച്ചത് - 5 - 6 എണ്ണം
നല്ല ജീരകം - ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
വെള്ളം - ചക്കക്കുരു വേവിക്കാൻ ആവശ്യമായത് .
ഉണ്ടാക്കുന്ന വിധം:
1 . ആദ്യം ചക്കക്കുരു തൊലികളഞ്ഞെടുത്ത് 4 പീസ് ആയി മുറിച്ചെടുക്കുക. ഇനി കുക്കറിൽ കഷണങ്ങളായി മുറിച്ചെടുത്ത ചക്കരുവും വേവിക്കാൻ ആവശ്യമായ വെള്ളവും, 1 / 4 ടീസ്പൂൺ മഞ്ഞൾ പൊടിയും ,ഉപ്പും ചേർത്ത് ,2 -3 വിസിൽ കൊടുത്ത് നന്നായി വേവിച്ചെടുക്കുക.
2 . പ്രഷർ മുഴുവൻ പോയതിനു ശേഷം കുക്കർ തുറന്ന് വെള്ളം ഊറ്റി കളയണം . ഇനി ഈ വേവിച്ചു വച്ചിരിക്കുന്ന ചക്കക്കുരു മിക്സിയുടെ ചെറിയ ജെറിലിട്ട് കുറച്ചു കുറച്ചായി പൊടിച്ചെടുക്കണം ( നന്നായി വെന്തതായത് കൊണ്ടുതന്നെ ഒന്ന് കറക്കിയാൽ മതിയാകും ). ഇങ്ങനെ മുഴുവൻ ചക്കക്കുരുവും പൊടിച്ചെടുക്കണം .
3 . ഇനി മിക്സിയുടെ ജാറിലെക് ചെരുകി വച്ചിരിക്കുന്ന നാളികേരവും ചെറുള്ളിയും ജീരകവും എരിവിനായി പച്ചമുളകാണ് ചേർക്കുന്നതെങ്കിൽ അതും ഇട്ട് വെള്ളം ചേർക്കാതെ ഒന്ന് ഒതുക്കിയെടുക്കണം ( കാന്താരി മുളകാണ് കൂടുതൽ നല്ലത്. എരിവ് നോക്കി ചേർക്കാം )
4 .ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു കൊടുക്കുക .കടുക് പൊട്ടിയശേഷം വേപ്പില ചേർത്ത് കൊടുക്കുക.ചതച്ച മുളകാണ് ചേർക്കുന്നതെങ്കിൽ മുളക് എണ്ണയിലിട്ട് നന്നായി മൂപ്പിക്കുക . ഇനി ഇതിലേക്കു മിക്സിയിലിട്ട് ഒതുക്കി വച്ചിരിക്കുന്ന നാളികേരം ചേർത്ത് നന്നായി വഴറ്റുക . നല്ല ഒരു മണം വരുന്നതോടു കൂടി പൊടിച്ചു വച്ചിരിക്കുന്ന ചക്കക്കുരുവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിചെടുക്കാം.ചോറിനൊപ്പം കഴിക്കാൻ രുചിയുള്ള ഒരു തോരൻ തയ്യാർ .
Comments