Cashew nut Laddu
- Neethu Midhun
- Apr 11, 2018
- 1 min read
വളരെ സ്വദുള്ളൊരു പലഹാരമാണിത് . കുട്ടികൾ മുതൽ വലിയവർക്ക് വരെ ഇഷ്ടപ്പെടും എന്നുറപ്പാണ് .

ആവശ്യമുള്ള സാധനങ്ങൾ :
കശുവണ്ടി പരിപ്പ് വറുത്തത് - 1 / 2 കപ്പ് ( സ്റ്റാൻഡേർഡ് മെഷർമെൻറ് കപ്പ് )
ശർക്കര ഉരുക്കിയത് - 3 / 4 കപ്പ് ( സ്റ്റാൻഡേർഡ് മെഷർമെൻറ് കപ്പ് )
അരി വറുത്തത് - 2 കപ്പ് ( സ്റ്റാൻഡേർഡ് മെഷർമെൻറ് കപ്പ് )
1 1 / 2 കപ്പ് വളരെ നൈസ് ആയി പൊടിച്ചെടുക്കണം
1/ 2 കപ്പ് കുറച്ചു തരുതരുപ്പായി പൊടിച്ചെടുക്കണം
നാളികേരം ചിരകിയത് - 1 1 / 2 കപ്പ് ( മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് ഒന്ന് ഒതുക്കിയെടുക്കണം )
ഉണ്ടാക്കുന്ന വിധം :
1 . ആദ്യം കശുവണ്ടി പരിപ്പ് ചെറിയ കഷ്ണങ്ങളായി പൊടിച്ചെടുക്കുക.( മുഴുവനായി പൊടിഞ്ഞു പോകരുത് )
2 . ശർക്കര വെള്ളവും ചേർത്ത് ഉരുക്കി 3 / 4 കപ്പ് ശർക്കര പാനി ആക്കി വെക്കുക .( മുഴുവനായി ചൂട് പോയതിനു ശേഷമേ ഉപയോഗിക്കാവൂ ).
3 . വറുത്തെടുത്തു വച്ചിരിക്കുന്ന 2 കപ്പ് അരിയിൽ 1 1 / 2 കപ്പ് വളരെ നൈസ് ആയി പൊടിച്ചെടുക്കണം ബാക്കി 1 /2 കപ്പ് കുറച്ചു തരുതരുപ്പായും പൊടിച്ചെടുക്കണം .
4 . ചിരകിയ നാളികേരം മിക്സിയുടെ ചെറിയ ജാറിലിട്ട് ഒതുക്കിയെടുക്കുക .
5 . മുകളിൽ പറഞ്ഞ എല്ലാം ഒരുക്കി വച്ചതിനു ശേഷം ഒരു വലുപ്പമുള്ള പരന്ന പാത്രത്തിലേക്കു തയ്യാറാക്കി വച്ചിരിക്കുന്ന 1 മുതൽ 4 വരെയുള്ള ചേരുവകൾ പകർത്തി , എല്ലാം നല്ലവണ്ണം കുഴച്ചു യോജിപ്പിക്കുക . ഇനി ഇത് ഉരുളകളാക്കി ഉരുട്ടിയെടുക്കാം . മുകളിൽ കഴുവേണ്ടിയുടെ ചെറിയ കഷണങ്ങൾ വച്ച് അലങ്കരിക്കാം .
Comments