Carrot dates cake
- Neethu Midhun
- Mar 30, 2018
- 2 min read
കാരറ്റ് ഈന്തപഴം കേക്ക് വളരെ സ്വാദിഷ്ടമായ ഒരു കോണ്ടിനെന്റൽ വിഭവമാണ് . ഉണ്ടാക്കുന്ന രീതിയും വളരെ ലളിതമായതാണ്. സ്വാദ്കൊണ്ട് മാത്രമല്ല ഗുണത്തിലും ഒരു പടി മുന്നിൽ തന്നെയാണിത് .

ആവശ്യമുള്ള സാധനങ്ങൾ :
ഈന്തപഴം വളരെ ചെറിയ കഷണങ്ങളായി നുറുക്കിയത് - 3 / 4 കപ്പ് മുതൽ 1 കപ്പ് വരെ (20 മുതൽ 25 എണ്ണം)
ചീകിയെടുത്ത കാരറ്റ് ( ഗ്രേറ്റഡ് കാരറ്റ് ) - 1 കപ്പ്
കശുവണ്ടി ചെറിയ കഷണങ്ങളായി നുറുക്കി വറുത്തെടുത്തത് - 1 / 4 കപ്പ്
മൈദ - 1 കപ്പ്
പഞ്ചസാര ( കേക്കിന് ) - 3 / 4 കപ്പ്
സിറപ്പ് ഉണ്ടാക്കാനുള്ള പഞ്ചസാര - 1 / 2 കപ്പ്
മുട്ട - 2 എണ്ണം
വാനില എസ്സെൻസ് - 3 / 4 ടീസ്പൂൺ
സൺഫ്ലവർ ഓയിൽ - 1 / 2 കപ്പ്
ബേക്കിംഗ് സോഡാ - 3 / 4 ടീസ്പൂൺ
കാരറ്റ് , ഈന്തപഴം ,കശുവണ്ടി വറുത്തത് എന്നിവ മിക്സ് ചെയ്യാനുള്ള മൈദാ - 2 ടേബിൾസ്പൂൺ
ചൂട് വെള്ളം - 1 / 4 കപ്പ്
ഒരു നുള്ള് ഉപ്പ്
ഉണ്ടാക്കുന്ന വിധം :
1 . കാരറ്റ് ചീകിയെടുക്കുക .
2 . ഈന്തപഴം ചൂടുവെള്ളത്തിൽ 1 മണിക്കൂർ ഇട്ടു വയ്ക്കുക .അതിന് ശേഷം തൊലികളഞ്ഞെടുത് വളരെ ചെറുതായിഅറിഞ്ഞെടുക്കുക. ( വലിയ കഷണങ്ങളായി അരിഞ്ഞാൽ ഈന്തപഴം കേക്കിന്റെ താഴെ അടിയും )*.
3 .കശുവണ്ടി ചെറിയ കഷണങ്ങളായി അരിഞ്ഞെടുത് എണ്ണയിൽ വറുത്തെടുക്കുക .
4 .ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ 1 / 2 കപ്പ് പഞ്ചസാര ഇട്ടു മീഡിയം തീയിൽ ചൂടാക്കാൻ വയ്ക്കുക .ഇടയ്ക്ക് പത്രം ചുറ്റിച്ചു കൊടുത്തു് പഞ്ചസാര മുഴുവനായും ഉരുക്കിയെടുക്കുക( ഇരുണ്ട നിറം ആക്കണം, ഈ നിറമാണ് കേക്കിന്റെ നിറം നിശ്ചയിക്കുന്നത് * ) . അതിനുശേഷം കാരമലൈസ് ആയ പഞ്ചസാരയിലേക്ക് 1 / 2 കപ്പ് ചൂട് വെള്ളം * ഒഴിച്ച് പാത്രം ചുറ്റിച്ചെടുക്കുക .ഇനി ഈ മിശ്രിതം മുഴുവനായി തണുക്കാൻ അനുവദിക്കക്കുക.
5 .അടുത്തതായി ഒരു പാത്രത്തിലേക്ക് മൈദയും, ബേക്കിംഗ് സോഡയും, ഉപ്പും ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചിടുക.
6 .മറ്റൊരു ബൗളിൽ 2 മുട്ടയും ,3 / 4 കപ്പ് പഞ്ചസാരയും ഇട്ടു ഒരു ബീറ്റർ വച്ച് അടിച്ചെടുക്കുക .ഇനി ഇതിലേക്കു തയ്യാറാക്കി വച്ചിരിക്കുന്ന തണുപ്പിച്ചെടുത്ത കാരമലൈസ്ഡ് സിറപ്പും , വാനില എസ്സെൻസും ചെറുത് ബീറ്റർ ഉപയിഗിച്ചു മിക്സ് ചെയ്യുക .
7 .ഈ മുട്ട ,കാരമലൈസ്ഡ് മിശ്രിതം ( സ്റ്റെപ്പ് 7 ) ഇടഞ്ഞു വച്ചിരിക്കുന്ന മൈദാ ,ബേക്കിംഗ് സോഡാ കൂട്ടിലേക് ചേർത്ത് ഒരു തവി ഉപയോഗിച്ച് സാവധാനം മിക്സ് ചെയ്തെടുക്കുക.(ഇതിനു ബീറ്റർ ഉപയോഗിക്കരുത്, കേക്ക് കട്ടിയായി പോകും ).
8 . അരിഞ്ഞെടുത്ത ഈത്തപഴം ,ചീകിയെടുത്ത ക്യാരറ്റ് , വറുത്തെടുത്ത കശുവണ്ടി എന്നിവയിലേക്ക് 2 ടേബിൾസ്പൂൺ മൈദ ചേർത്ത് മിക്സ് ചെയ്യുക .എല്ലാം തമ്മിൽ തമ്മിൽ കേക്കിൽ വേർപെട്ട് കിടക്കാനാണ് ഇങ്ങനെ ചെയ്യുന്നത് .ഇതും കേക്കിന്റെ തയ്യാറാക്കിയ ബാറ്ററുമായി ചേർത്ത് തവി കൊണ്ടിളക്കി കട്ട കെട്ടാതെ യോജിപ്പിച്ചെടുക്കുക .
9 .ഇനി ഓവൻ 180 degree celsius ഇൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്തു വയ്ക്കുക . കേക്ക് ഉണ്ടാക്കുന്ന പാത്രത്തിൽ ഒരു പെർച്ച്മെന്റ് പേപ്പർ വിരിച്ചു പാ ത്രത്തിന് ചുറ്റും വെണ്ണ തടവുക .
10 . ഇനി ഈ പത്രത്തിന്റെ പകുതി ഭാഗം മാത്രം ബാറ്റർ ഒഴുച്ചു, വീണ്ടും 180 ഡിഗ്രി സെൽസിസ്സിൽ ഓവനിൽ 1 മണിക്കൂർ 10 മിനിറ്റ് വേവിച്ചെടുക്കുക.( ഓരോ ഓവനിലും ഉണ്ടാക്കാനെടുക്കുന്ന സമയം വ്യത്യാസപ്പെടും , 45 മിനിറ്റിനു ശേഷം തുറന്നു നോക്കി ഒരു സ്റ്റിക് വച്ചു കുത്തി പരിശോധിക്കാം .വെന്തിട്ടില്ലെങ്കിൽ പിന്നെയും 180 ഡിഗ്രിയിൽ കുറച്ചു സമയം കൂടി കൂട്ടി വയ്ക്കാം .എനിക്ക് എന്റെ ഓവനിൽ 1
മണിക്കൂർ 10 മിനിറ്റ് എടുത്തു ബേക്ക് ചെയ്ത് കിട്ടാൻ .
11 .കേക്ക് ഓവനിൽ നിന്നെടുത്തു പൂർണമായും തണുക്കാൻ അനുവദിക്കുക .ചൂടറിയാതി ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുത്തു ഇഷ്ടമുള്ള രീതിയിൽ മുറിച്ചെടുക്കാം .
Comments