top of page

മാങ്ങാ സാമ്പാർ

  • Writer: Neethu Midhun
    Neethu Midhun
  • Oct 28, 2018
  • 1 min read

മാങ്ങാ സാമ്പാർ കഴിച്ച് നോക്കിയിട്ടുണ്ടോ ? ഉണ്ടാക്കാൻ വളരെയെളുപ്പമാണ്. മുരിങ്ങക്കാ സാമ്പാറിന്റെ പോലെ തന്നെ സ്വാദുള്ളൊരു സാമ്പാറാണിത്. ചോറിന് പറ്റിയ നല്ലൊരു കോമ്പിനേഷനായിരിക്കും പരീക്ഷിച്ചു നോക്കൂ .


ആവശ്യമുള്ള സാധനങ്ങൾ :


തുവരപ്പരിപ്പ് - 1/ 2 കപ്പ്

പച്ച മാങ്ങാ - ഒരെണ്ണം ( മീഡിയം സൈസ് ) ചതുര കഷ്ണങ്ങളാക്കി അരിഞ്ഞത്

ചുവന്നുള്ളി - 15 - 20 എണ്ണം ( നെടുകെ കീറിയത് )

തക്കാളി - ഒരു പകുതി

മഞ്ഞൾപൊടി - 1/ 4 ടീസ്പൂൺ

മുളക്പൊടി - ഒരു ടീസ്പൂൺ

സാമ്പാർ പൊടി - 2 ടേബിൾസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

വെള്ളം ആവശ്യത്തിന്


താളിയ്ക്കാൻ :


കടുക് - 1/ 2 ടീസ്പൂൺ

ഉലുവ - 1/ 4 ടീസ്പൂൺ

വേപ്പില - 2 തണ്ട്

ഉണക്കമുളക് - 3 എണ്ണം

വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ


തയ്യാറാക്കുന്ന വിധം :


1 . 1/ 2 കപ്പ് ( മെഷർമെൻറ് കപ്പ് ) തുവരപ്പരിപ്പ് പാകത്തിന് വെള്ളമൊഴിച്ച് 1/ 4 ടീസ്പൂൺ മഞ്ഞൾപൊടിയും , ഒരു ടീസ്പൂൺ മുളക്പൊടിയും ഒരു തണ്ട് വേപ്പിലയും ചേർത്ത് കുക്കറിൽ ഒരു വിസിൽ കൊടുത്ത്‌ വയ്ക്കുക . പ്രെഷർ മുഴുവൻ പോയ ശേഷം തുറന്ന് പച്ച മാങ്ങാ അരിഞ്ഞതും ചുവന്നുള്ളിയും തക്കാളിയും ചേർത്ത്‌ വേവിക്കുക ( മാങ്ങാ ഉടഞ്ഞു പോകരുത് ) . ശേഷം പാകത്തിന് ഉപ്പും 2 ടേബിൾസ്പൂൺ സാമ്പാര്പൊടിയും ചേർത്ത്‌ നന്നായി തിളപ്പിക്കുക ( കറിയ്ക്ക് പാകത്തിന് വെള്ളം ചേർക്കാം ).

2. ഇനി ഒരു പാനിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും വേപ്പിലയും ഉണക്കമുളകും തളിച്ച് കറിയിലൊഴിക്കുക .നല്ല അടിപൊളി പച്ചമാങ്ങാ സാമ്പാർ തയ്യാർ. ചോറിന്റെ കൂടെ നല്ല കോമ്പിനേഷനായിരിക്കും .


Note : മാങ്ങയുടെ പുളി നോക്കി മാത്രം തക്കാളി ചേർക്കുക .

Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page