top of page

മാങ്ങ പെരുക്ക് ( മാങ്ങാ ചട്ണി )

  • Writer: Neethu Midhun
    Neethu Midhun
  • Oct 1, 2018
  • 1 min read

മാങ്ങാ പെരുക്കിനെ മാങ്ങാ ചട്ണി എന്നും വിളിക്കാം .നല്ല പുളിയുള്ള ഒരു ചട്നിയാണിത് . ചോറിന്റെ കൂടെ നല്ലൊരു കോമ്പിനേഷൻ ആയിരിക്കും. ഊണിന് മാത്രമല്ല ദോശയ്ക്കൊപ്പവും ഇഡ്‌ലിക്കൊപ്പവും നല്ലതായിരിക്കും.


ആവശ്യമുള്ള സാധനങ്ങൾ :


മാങ്ങാ ( പച്ച മാങ്ങാ ) - ഒരെണ്ണം

ചിരകിയ നാളികേരം - 1/ 2 കപ്പ്

തൈര് - 1/ 2 കപ്പ്

പച്ചമുളക് - 3 എണ്ണം

കടുക് - 4 - 5 മണി *( കൂടുതൽ വേണ്ട )

ഉപ്പ് - ആവശ്യത്തിന്


താളിക്കാൻ :


വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

വേപ്പില - ഒരു തണ്ട്

കടുക് - 1/ 4 ടീസ്പൂൺ

ഉലുവ - 1/ 4 ടീസ്പൂൺ

ഉണക്ക മുളക് - 2 എണ്ണം


തയ്യാറാക്കുന്ന വിധം :


1 . ആദ്യം ചിരകിയ നാളികേരവും , പച്ചമുളകും , 4 മണി കടുകും മിക്സിയുടെ ചെറിയ ജാറിലിട്ട് ചതച്ചെടുക്കുക .

2 . ഇനി തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ പച്ച മാങ്ങയും ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും ഒന്ന് കൂടി ചതച്ചെടുക്കുക ( വല്ലാതെ അരയാനും പാടില്ല , എന്നാൽ ചെറിയ കഷ്ണങ്ങളായി കിടക്കാനും പാടില്ല ) .

3 . ഇനി ഈ കൂട്ടിലേക്ക് 1/ 2 കപ്പ് ഉടച്ച തൈര് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം .

4 .അവസാനം വെളിച്ചെണ്ണയിൽ കടുകും ഉലുവയും വേപ്പിലയും ഉണക്കമുളകും താളിച്ച് ഒഴിക്കുക .

Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Commentaires


SUBSCRIBE VIA EMAIL

bottom of page