top of page

നൂലപ്പം മുട്ട പുലാവ്

  • Writer: Neethu Midhun
    Neethu Midhun
  • Jun 13, 2018
  • 2 min read

നൂലപ്പം മുട്ട പുലാവ് കഴിച്ചു നോക്കിയിട്ടുണ്ടോ ? ഇതൊരു വെറൈറ്റി ബ്രേക്ഫാസ്റ്റായിരിക്കും. സാധാരണ കഴിക്കുന്ന കാര്യങ്ങൾ ഒരൽപം വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കിയാൽ അതൊരു റിഫ്രഷ്മെന്റ് തന്നെയാണ് . കഴിക്കാൻ ഇഷ്ടമല്ലാത്തവർപോലും പോലും ഒന്ന് ട്രൈ ചെയ്തു നോക്കും.



ആവശ്യമുള്ള സാധനങ്ങൾ :


നൂലപ്പം ( 10 എണ്ണം ) - 2 കപ്പ്

മുട്ട - 3 എണ്ണം

സബോള - ഒരു മീഡിയം സൈസ് ( ചെറുതായി അരിഞ്ഞെടുത്തത് )

തക്കാളി - ഒരു മീഡിയം സൈസ് ( ചെറുതായി അരിഞ്ഞെടുത്തത് )

പച്ചമുളക് - 2 എണ്ണം

ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് - 1 1/ 2 ടീസ്പൂൺ ( വെളുത്തുള്ളി - 4 അല്ലി , ഇഞ്ചി - ഒരു ചെറിയ കഷ്ണം )

മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ

മുളക് പൊടി - 1 ടീസ്പൂൺ

ഗരം മസാല - 1/ 2 ടീസ്പൂൺ ( ടേസ്റ്റ് നോക്കി വേണമെങ്കിൽ കൂടുതൽ ചേർക്കാം )

ഉപ്പ് - ആവശ്യത്തിന്

കുരുമുളക് പൊടി - 1/ 4 ടീസ്പൂൺ

വെളിച്ചെണ്ണ - 2 1/ 2 ടേബിൾസ്പൂൺ

മല്ലിയില - അലങ്കാരത്തിന്


ഉണ്ടാകുന്ന വിധം :


1 . ആദ്യം ആവശ്യത്തിനുള്ള നൂലപ്പം ഉണ്ടാക്കി വയ്ക്കുക . ഒന്നുകിൽ മുഴുവനോടെയോ , അല്ലെങ്കിൽ ചെറിയ കഷ്ണങ്ങളായി മുറിച്ചോ ചേർക്കാം .

2 . ഒരു ബൗളിൽ 3 മുട്ട ഉപ്പും, കുരുമുളക് പൊടിയും ചേർത്ത് അടിച്ചെടുത്തു വയ്ക്കുക .

3 . ഒരു നോൺ സ്റ്റിക് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സബോള , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ പച്ചമണം മാറും വരെ വഴറ്റിയെടുക്കുക . ഇനി ഇതിലേക്ക് മസാല പൊടികൾ ചേർത്ത് കൊടുക്കാം. മഞ്ഞൾ പൊടി , മുളക് പൊടി , ഗരം മസാല എന്നിവ എണ്ണയിൽ മൂത്തുവന്നാൽ ചെറുതായി അറിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് വഴറ്റിയെടുക്കുക . ഈ സമയത്ത്‌ ഉപ്പും എരിവും നോക്കി ആവശ്യത്തിന് ചേർക്കാം . ഉപ്പ് ചേർക്കുമ്പോൾ ശ്രെദ്ധിക്കണം നൂലപ്പത്തിലും, മുട്ട ചിക്കിയെടുക്കുമ്പോളുമെല്ലാം ഉപ്പ് ചേർത്ത് കൊടുക്കുന്നുണ്ട് .

4 . ഇനി ഈ മസാല ഒരു വശത്തേക്ക് ഒതുക്കി വച്ച് ,അടിച്ചു വച്ചിട്ടുള്ള മുട്ട ചേർത്ത് ചിക്കിയെടുത്ത്‌ മാസാലയുമായി യോജിപ്പിക്കുക .ഈ മസാല ഡ്രൈ ആയതിനുശേഷം വേണം നൂലപ്പം ചേർക്കാൻ. 5 . അവസാനമായി ചെറിയ കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന നൂലപ്പം ചേർത്ത് കൊടുക്കാം . നൂലപ്പം ചേർത്തതിന് ശേഷം എല്ലാം തമ്മിൽ ഒരു തവി വച്ച് നന്നായി മിക്സ് ചെയ്തെടുക്കുക . ചെറിയ കഷ്ണങ്ങളായാണ് നൂലപ്പം ചേർത്ത് കൊടുക്കുന്നതെങ്കിലും അത് പിന്നീട് മിക്സ് ചെയ്യുമ്പോൾ ഒന്ന് ഒന്നിനോട് തൊടാതെ വിട്ടു വന്നോളും . അവസാനം ഉപ്പും ഗരം മസാലയും നോക്കി വേണമെങ്കിൽ ചേർത്ത് കൊടുക്കാം , ഇനി മുകളിൽ മല്ലിയില വിതറി സെർവ് ചെയ്യുന്ന പാത്രത്തിലേക്ക് മാറ്റം .

Note :വേണമെങ്കിൽ വേവിച്ച പീസോ , കാരറ്റ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞതോ എല്ലാം സബോള വഴറ്റുമ്പോൾ ചേർത്ത് കൊടുക്കാം.

മുട്ടയ്ക്ക് പകരം വേവിച്ച് പിച്ചിയെടുത്ത ചിക്കൻ ചേർത്തും ഇതുണ്ടാക്കിയെടുക്കാം.

Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Kommentare


SUBSCRIBE VIA EMAIL

bottom of page